കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഫ്രാങ്കോ മുളയ്ക്കലിന് കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം: ബിഷപ് ഫ്രങ്കോ മുളയ്ക്കലിന് കോവിഡ്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ. ജലന്ധറിൽ വച്ചാണ് രോഗ സ്ഥിരീകരണം

തിങ്കളാഴ്ചയാണ് രോഗം കണ്ടെത്തിയത്. സമ്പർക്കത്തിലൂടെയാണ് പിടിപെട്ടത്. ഫ്രങ്കോയുടെ അഭിഭാഷകനും. ഡോക്ടർക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.

പീഡന കേസിൽ ജാമ്യത്തിലായിരുന്ന ഇയാൾ തുടർച്ചയായി കോടതിയിൽ ഹാജരാകാതിരിക്കുകയായിരുന്നു. ഇതേ തുടർന്ന് ജാമ്യം റദ്ദാക്കി അറസ്റ്റ് വാറന്റ് കോടതി പുറപ്പെടുവിച്ചിരുന്നു. ഇതിനിടെയാണ് രോഗ സ്ഥിരീകരണം. തന്റെ അഭിഭാഷകന് കോവിഡ് ബാധിച്ചതായും പ്രാഥമിക സമ്പർക്ക പട്ടികയിൽ താനും ഉൾപ്പെട്ടതിനാൽ ക്വാറന്റിനിൽ കഴിയുകയാണന്നും കോടതിയെ ധരിപ്പിച്ചിരുന്നു. കേസ് വീണ്ടും ആഗസ്റ്റ് 13 ന് കോട്ടയം അഡീഷണൽ സെഷൻസ് കോടതി പരിഗണിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →