മാനസിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചൈനയില്‍ ഡ്രൈവര്‍ ബസ് അണകെട്ടിലേക്ക് ഓടിച്ച് ഇറക്കി: 21 മരണം

ന്യൂഡല്‍ഹി: സര്‍ക്കാര്‍ സ്ഥലത്ത് നിന്നിരുന്ന വാടക വീട് പൊളിച്ച് നീക്കുമെന്ന അറിയിപ്പിനെ തുടര്‍ന്നുണ്ടായ മാനസിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചൈനയില്‍ ഡ്രൈവര്‍ യാത്രക്കാരുമായി ബസ് അണകെട്ടിലേക്ക് ഓടിച്ച് ഇറക്കി. ബസ് മുങ്ങിയതിനെ തുടര്‍ന്ന് 21 പേര്‍ മരിച്ചു.

തന്റെ വീട് പൊളിച്ചുമാറ്റുമെന്നതില്‍ അസ്വസ്ഥനായിരുന്ന ബസ് ഡ്രൈവര്‍ മദ്യപിച്ചിരുന്നുവെന്നും കോളേജ് പ്രവേശന പരീക്ഷയ്ക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയാണ് മരിച്ചതെന്നും ചൈനീസ് പോലിസ് അറിയിച്ചു.തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഗുയിഷോയിലെ അന്‍ഷുന്‍ നഗരത്തിലെ ബസാണ് അണകെട്ടിലേക്ക് വീണത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →