ശ്രീരാമന്റെ അയോദ്ധ്യ നേപ്പാളിലാണെന്ന് നേപ്പാള്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ശ്രീരാമന്റെ ജന്മസ്ഥലമായി ഹൈന്ദവ വിശ്വാസികള്‍ കരുതുന്ന അയോദ്ധ്യ ഇന്ത്യയില്‍ അല്ലെന്നും ശ്രീരാമന്‍ നേപ്പാളിയാണെന്നും
നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി. തെക്കന്‍ നേപ്പാളിലെ തോറിയിലാണ് രാമന്‍ ജനിച്ചത്. ഇന്ത്യയില്‍ അയോധ്യ എവിടെ എന്നതില്‍ തര്‍ക്കമുണ്ട്. എന്നാല്‍ നേപ്പാളിലാണ് അയോധ്യ എന്നതില്‍ ഞങ്ങള്‍ക്ക് ഒരു തര്‍ക്കവുമില്ല. വാല്‍മീകി ആശ്രമം ഇപ്പോഴും നേപ്പാളിലാണ്. ദശരഥന്‍ നേപ്പാളിലെ ഭരണാധികാരിയായിരുന്നു എന്നുമാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

‘രാജകുമാരന്‍ രാമന് സീതയെ നല്‍കിയത് ഞങ്ങളാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നു. അത് മാത്രമല്ല ഞങ്ങള്‍ ശ്രീരാമനെയും നല്‍കി, അയോദ്ധ്യയില്‍ നിന്ന്. അയോദ്ധ്യ ഇന്ത്യയില്‍ അല്ല. കാഠ്മണ്ഡുവില്‍ നിന്ന് 135 കിലോമീറ്റര്‍ അകലെയുള്ള ബിര്‍ഗുഞ്ച് ജില്ലയുടെ പടിഞ്ഞാറുള്ള ഗ്രാമമാണ് അയോദ്ധ്യ, സാംസ്‌കാരികമായി ഞങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടു. വസ്തുതകള്‍ അപഹരിക്കപ്പെട്ടു’ എന്നായിരുന്നു കെ പി ശര്‍മ ഒലിയുടെ വാക്കുകള്‍

ഇന്ത്യ കയ്യേറ്റം നടത്തിയതായും സാംസ്‌കാരികമായി നേപ്പാള്‍ അടിച്ചര്‍മത്തപ്പെട്ടെന്നും കെ പി ശര്‍മ ഒലി ആരോപിച്ചു. ശാസ്ത്ര മേഖലയില്‍ നേപ്പാള്‍ നല്‍കിയ സംഭാവനകളെ വില കുറച്ചു കാണുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പരാമര്‍ശം വിവാദമായതോടെ പ്രതിഷേധവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →