ന്യൂഡല്‍ഹി: യു എ ഇ യിൽ നിന്നുമാണ് ഏറ്റവുമധികം സ്വർണ്ണം എത്തുന്നതെന്ന് കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇംപാക്ട് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ പരാമർശം.
ആഫ്രിക്ക, ദക്ഷിണ അമേരിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ അഴിമതി മറ്റ് മനുഷ്യാവകാശ പീഢനങ്ങൾ എന്നിവയുടെയെല്ലാം ഭാഗമായി ഇന്ത്യയിൽ സ്വർണ്ണം എത്തിച്ചശേഷം അന്താരാഷ്ട്ര വിപണിയിലെത്തിക്കുന്നതായും സംഘടന വ്യക്തമാക്കുന്നു.
2013 ൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന നികുതി നയമാണ് സ്വർണ്ണക്കടത്തിന് വഴിയൊരുക്കിയതെന്നും റിപ്പോർട്ട് കണ്ടെത്തിയിട്ടുണ്ട്. 2014 – ൽ ഉഗാണ്ടയിൽ നിന്നും സ്വർണ്ണം കടത്തിയ മൂന്ന് പ്രധാന കടത്തുകാരിൽ ഒരാളെ യു എൻ ഗ്രൂപ്പ് വിദഗ്ധർ തിരിച്ചറിഞ്ഞിരുന്നു. ഇന്ത്യയിൽ പതിവായി സന്ദർശനം നടത്തിയിരുന്ന സമീർ ഭീംജി എന്ന ആളെയാണ് തിരിച്ചറിഞ്ഞത്. ബിസിനസ്ക്കാരനല്ലാത്ത ഇയാൾ മുബൈയിലെ കള്ളക്കടത്തുക്കാരനുമായി ബന്ധമുള്ള ആളായിരുന്നു എന്ന് കണ്ടെത്തുകയും ചെയ്തു. 2016-ൽ ഉഗാണ്ടൻ സർക്കാർ ഭീംജിയുടെ വീട് റെയ്ഡ് ചെയ്ത് 2 ദശലക്ഷം ഡോളർ വില മതിക്കുന്ന 51.3 കിലോ സ്വർണ്ണം പിടികൂടിയിരുന്നു. ഇന്ത്യയിലെ സ്വർണ്ണക്കടത്തുക്കാരായ പൃഥ്വിരാജ് കോത്താരി, അനന്തിരവൻ രാജു എന്നിവരുമായി ഇയാൾക്കുള്ള ബന്ധവും കണ്ടെത്തിയിരുന്നു.
വർഷം തോറും ഇന്ത്യയിലേക്ക് 1000 ടൺ സ്വർണ്ണം ഇറക്കുമതി ചെയ്യുന്നുണ്ടെ ന്നാണ് വിവരം. ഔദ്യോഗിക കണക്കുകളുടെ കാൽ ഭാഗം മാത്രമാണിത്. ലോകത്തിലെ മൂന്നിലൊന്ന് സ്വർണ്ണo ഇന്ത്യ വഴിയാണ് ലോക വിപണിയിലെത്തുന്നത്. ഇതിലേറെയും യു എ ഇ ൽ നിന്നുമാണെന്നും റിപ്പോർട്ടിൽ പറയുന്നു. 2012 ൽ 22 ടൺ സ്വർണ്ണമാണ് ഇറക്കുമതി ചെയ്തത് എങ്കില്‍ 2015 ൽ 229 ടൺ ആയി ഉയരുകയും ചെയ്തു.

