വിശാഖപട്ടണത്ത് മരുന്നു ഫാക്ടറിയില്‍ വന്‍സ്ഫോടനം, നാലു പേര്‍ക്ക് പരിക്ക്. ഒരാള്‍ ഗുരുതരാവസ്ഥയില്‍.

വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ വിശാഖപട്ടണത്ത് മരുന്നു ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം. പരവദയിലുള്ള വ്യാപാരമേഖലയിലെ രാംകി ഫാര്‍മ സിറ്റിയിലെ വിശാഖ സോള്‍വന്റ് ലിമിറ്റഡിലാണ് പൊട്ടിത്തെറി നടന്നത്. 13-07-2020 രാത്രി പതിനൊന്നു മണിയോടുകൂടിയാണ് കമ്പനിയുടെ സ്റ്റെപ്പ് സോള്‍വന്റ് ബോയിലേഴ്‌സ് യൂണിറ്റില്‍ പതിനേഴു തവണ പൊട്ടിത്തെറിയുണ്ടായെന്നാണ് പരിസരവാസികള്‍ പറയുന്നത്. 15 കിലോമീറ്റര്‍ ദൂരം വരെ സ്‌ഫോടനത്തിന്റെ ശബ്ദം കേള്‍ക്കാമായിരുന്നു. നാലു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ മല്ലേശ്വര റാവു എന്നയാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.

ഗജുവാക്ക എന്ന സ്ഥലത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു മാസത്തിനുള്ളില്‍ സമാനമായ മൂന്നാമത്തെ അപകടമാണ് വിശാഖപട്ടണത്തുണ്ടാകുന്നത്. വിശാഖ സോള്‍വന്റ് ലിമിറ്റഡില്‍ 5 റിയാക്ടറുകളാണ് ഉണ്ടായിരുന്നത്. അതിലോന്നാണ് പൊട്ടിത്തെറിച്ചതെന്ന് ജില്ലാ കളക്ടര്‍ വി വിനയ് ചന്ദ് പറഞ്ഞു. 12 അഗ്നിശമന യൂണിറ്റുകള്‍ നാലു മണിക്കൂര്‍ കൊണ്ടാണ് തീ നിയന്ത്രണത്തിലാക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →