കൊല്ക്കത്ത: ഹെമതാബാദ് മണ്ഡലത്തിലെ എം എൽ എ ദേബേന്ദ്രനാഥ് റായി യാണ് തൂങ്ങി മരിച്ചത്. വടക്കൻ ദിൽ ജാപൂർ ജില്ലയിലെ വീടിനുള്ളിലാണ് ആത്മഹത്യ ചെയ്തത്.
തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. എം എൽ എ യെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്ന് ബന്ധുക്കളും , പാർട്ടി നേത്യത്വവും ആരോപിച്ചു. മൃതദേഹം റായി ഗഞ്ച് ആശുപത്രിയിലേയ്ക്ക് പോസ്റ്റ് മോർട്ടത്തിനായി മാറ്റി.
2019 ലാണ് ഇദ്ദേഹം ബി ജെ പി യിലെത്തിയതെന്നും, കൊലപാതകമാണിതെന്നും വിലയിരുത്തുന്നതായി ബി ജെ പി സംസ്ഥാന നേതൃത്വം ട്വീറ്റ് ചെയ്തു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണ കാര്യം സംബന്ധിച്ച് വ്യക്ത മാകുവെന്ന് പോലീസ് പറയുന്നു.

