സുപ്രിയയെ തേടി അവാര്‍ഡുകളെത്തുന്നു

കോട്ടയം: തിരുവല്ലയില്‍ കണ്ണുകാണാന്‍ കഴിയാത്ത വയോധികനെ ബസ്സില്‍ കയറാന്‍ സഹായിച്ച സുപ്രിയയെ തേടി അവാര്‍ഡുകളെത്തുന്നു. വസ്ത്ര വ്യാപാരശാലയിലെ ജീവനക്കാരിയായ സുപ്രിയ ജോലി കഴിഞ്ഞ് ആറുമണിയോടെ പുറത്തിറങ്ങി ഭര്‍ത്താവ് വരാന്‍ കാത്തുനില്‍ക്കുമ്പോഴാണ് കാഴ്ച്ചക്കുറവുള്ള അപരിചിതനായ വയോധികന്‍ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നത് കണ്ണില്‍പ്പെട്ടത്. ഓടിച്ചെന്ന് ആ കരങ്ങളില്‍പിടിച്ച് റോഡരികിലേക്ക് നീക്കിനിര്‍ത്തി അതിലെവന്ന ബസില്‍ കൈകാണിച്ച് നിര്‍ത്തി അതില്‍ കയറ്റിവിട്ടു. കണ്ടുനിന്ന കുട്ടികള്‍ ഇത് വീഡിയോ എടുത്ത് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

തിരക്കേറിയ റോഡില്‍ ദിക്കറിയാതെ അലഞ്ഞ അന്ധവയോധികനെ ബസ് കയറ്റി വിടാന്‍ സഹായിക്കുന്ന യുവതിയുടെ ദൃശ്യങ്ങള്‍ നാലാം നിലയുടെ മുകളില്‍ നിന്നും ഒരു കൗതുകമെന്നോണം മൊബൈലില്‍ പകര്‍ത്തിയപ്പോഴും, പകര്‍ത്തിയ ദൃശ്യങ്ങള്‍ സ്വന്തം ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുമ്പോഴും ജോഷ്വയെന്ന ചെറുപ്പക്കാരന്‍ അറിഞ്ഞിരുന്നില്ല താന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇത്ര മാത്രം തരംഗമായി മാറുമെന്ന്. മറ്റൊന്നും തന്നെ ചിന്തിക്കാതെ നടുറോഡില്‍ വാഹനങ്ങള്‍ക്ക് മുമ്പിലകപ്പെട്ട് പകച്ചു നില്‍ക്കുന്ന വയോധികനെ സുരക്ഷിതനായി ബസില്‍ കയറ്റി യാത്രയാക്കുമ്പോള്‍ സുപ്രിയയും അറിഞ്ഞിരുന്നില്ല

Read more...തന്റെ അച്ഛനാണതെന്ന് ഒരുനിമിഷം കരുതി: അന്ധനായ വയോധികനെ ബസില്‍ കയറാന്‍ സഹായിച്ച യുവതി സോഷ്യല്‍ മീഡിയയിലെ താരം

മിനിറ്റുകള്‍ക്കകം വീഡിയോ വൈറലാവുകയും സുപ്രിയയെ തേടി അഭിനന്ദനങ്ങളും പ്രശംസകളും എത്തിത്തുടങ്ങുകയും ചെയ്തു. ഇപ്പോഴിതാ അവാര്‍ഡുകള്‍ എത്തിത്തുടങ്ങി. യൂണിവേഴ്‌സല്‍ ഫോറം ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡാണ് സുപ്രിയയെ തേടിയെത്തിയത്. ഗിന്നസ് സുനില്‍ ജോസഫ്, ഗിന്നസ് സൗദീപ് ചാറ്റര്‍ജി, ഏഷ്യന്‍ ജൂറി ഡോ. ജോണ്‍സണ്‍ വി ഇടിക്കുള എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡിന് സുപ്രിയയെ തിരഞ്ഞെടുത്തത്.

ഫേസ് ഓഫ് തിരുവല്ല എന്ന സംഘടനയും യുവതിയ്ക്ക് അഭിനന്ദനങ്ങളുമായി എത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്കു തിരുവല്ല ജോയ്‌സ് പാലസില്‍ വച്ച് ആദരവ് പ്രകടിപ്പിച്ചു. 500 രൂപയും ഫലകവും പൊന്നാടയുമാണ് സുപ്രിയയ്ക്ക് നല്‍കിയത്. ജോയ്‌സ് പാലസിലെ സ്ത്രീ വിഭാഗത്തിന്റെ മാനേജര്‍ സ്ഥാനത്തേക്ക് സ്ഥാനക്കയറ്റവും നല്‍കി.

കൊറോണ വൈറസ് ബാധ ഭയന്ന് മാസ്‌ക് വച്ച് സാമൂഹിക അകലം പാലിച്ചാണ് ആളുകള്‍ വീടിനു പുറത്തിറങ്ങുന്നത്. രോഗാണുവിനെക്കുറിച്ച് തെല്ലും ഭയക്കാതെ അപരിചിതനായ വയോധികന്റെ കൈപിടിച്ച് ബസില്‍ കയറാന്‍ സഹായിച്ച സുപ്രിയ മനുഷ്യസ്‌നേഹത്തിന്റെ ഉദാത്ത മാതൃയെന്നാണ് ലോകം ഇപ്പോള്‍ വാഴ്ത്തുന്നത്.

താന്‍ ചെയ്ത പ്രവര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഇത്രയധികം വൈറലാകുമെന്ന്. നഗരത്തിലെ വാഹനക്കുരുക്കില്‍ അകപ്പെട്ടലഞ്ഞ അന്ധവയോധികനെ ബസ് കയറ്റി വിടുന്ന യുവതിയുടേതായി ചൊവ്വാഴ്ച രാത്രി മുതല്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ട വീഡിയോ പകര്‍ത്തിയ ജോഷ്വായെന്ന ചെറുപ്പക്കാരന്റേതും വയോധികന് തുണയായ യുവതിയുടേതുമാണ് ഈ വാക്കുകള്‍..

ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ തിരുവല്ല കുരിശുകവല ജംഗ്ഷന് സമീപമായിരുന്നു ഏറെ വൈറലായി മാറിയ വീഡിയോ ചിത്രീകരണത്തിനിടയാക്കിയ സംഭവം നടന്നത്. കുരിശു കവലയില്‍ പ്രവര്‍ത്തിക്കുന്ന ആറ്റിന്‍കര ഇലക്ട്രോണിക്‌സിലെ സെയില്‍സ്മാനായ ജോഷ്വ തികച്ചും യാദൃശ്ചികമായാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നുകൊണ്ട് വാഹനങ്ങളുടെ തിക്കിത്തിരക്കിനിടയില്‍ ദിക്കറിയാതെ അലയുന്ന വയോധികനെ കാണുന്നത്. നിരവധി വാഹനങ്ങള്‍ വയോധികന് സമീപമെത്തി സഡന്‍ ബ്രേക്ക് ചെയ്യുന്നതും നിരന്തരമായി ഹോണ്‍ മുഴക്കുന്നതും കണ്ട ജോഷ്വ താഴെയെത്തി വയോധികനെ സുരക്ഷിതമായി റോഡരികിലേക്ക് മാറ്റാനായി താഴേക്കിറങ്ങാനൊരുങ്ങി. അപ്പോഴാണ് ഒരു യുവതി റോഡിന്റെ മധ്യഭാഗത്ത് നിന്നിരുന്ന വയോധികന്റെ കൈ പിടിച്ച് പാതയോരത്തേക്ക് മാറ്റുന്നതും കാര്യങ്ങള്‍ ചോദിച്ചറിയുന്നതുമായ കാഴ്ച കണ്ടത്. തുടര്‍ന്ന് യുവതി കെ എസ് ആര്‍ ടി സി ബസിന് കൈകാട്ടുന്നതും അല്‍പ്പം മാറ്റി നിര്‍ത്തിയ ബസിന് പിന്നാലെയോടി വിവരം പറഞ്ഞ് തിരികെയോടി വയോധികന്റെ കൈ പിടിച്ച് ഇയാളെ ബസിനരികില്‍ എത്തിച്ച് യാത്രയാക്കുന്നതുമായ യുവതിയുടെ ദൃശ്യങ്ങള്‍ ജോഷ്വ പകര്‍ത്തുകയുമായിരുന്നു. പിന്നീട് താഴത്തെ നിലയിലെത്തി ജോഷ്വ സഹപ്രവര്‍ത്തകരോട് സംഭവം വിവരിച്ചു. ഇതോടെ വയോധികനെ സഹായിച്ച യുവതി ആരെന്ന് തിരിച്ചറിയാനുള്ള അന്വേഷണത്തിലായി ജോഷ്വയും സുഹൃത്തുക്കളും. യുവതിയെ സംബന്ധിച്ച വിവരങ്ങള്‍ ഒന്നും തന്നെ ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് രാത്രി ഒമ്പതരയോടെ ജോഷ്വ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ അപ് ലോഡ് ചെയ്തത്. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ നാല് പേര്‍ക്ക് ടാഗ് ചെയ്യുകയും ചെയ്തു. അപ് ലോഡ് ചെയ്ത് ഒരു മണിക്കൂര്‍ കൊണ്ടു തന്നെ ആയിരത്തിലധികം പേര്‍ ഈ വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഇന്ന് രാവിലെ 10 മണിയോടെയാണ് വീഡിയോയില്‍ താന്‍ പകര്‍ത്തിയ യുവതി തിരുവല്ല തുകലശ്ശേരി കല്ലംപറമ്പില്‍ അനൂപിന്റെ ഭാര്യയും തിരുവല്ല ജോളി സില്‍ക്ക്‌സിലെ സെയില്‍സ് ഗേളുമായ സുപ്രിയ സുരേഷ് എന്ന മുപ്പത്തിമൂന്ന് കാരിയാണ് ആ യുവതിയെന്ന് ജോഷ്വ അറിയുന്നത്. നടുറോഡില്‍ ദിക്കറിയാതെ കുഴങ്ങുന്ന വയോധികനെ കണ്ടതോടെ മറ്റൊന്നും ആലോചിക്കാതെയാണ് താനാ പ്രവര്‍ത്തി ചെയ്തതെന്നാണ് സുപ്രിയ പറയുന്നത്. ഭര്‍ത്താവ് അനൂപ് എന്നും വൈകിട്ട് ആറേകാലോടെ സ്ഥാപനത്തിന് മുമ്പില്‍ നിന്നും ജോലി കഴിഞ്ഞിറങ്ങുന്ന സുപ്രിയയെ കൂട്ടിക്കൊണ്ട് പോവുകയാണ് പതിവ്. എന്നാല്‍ ഇന്നലെ താന്‍ എത്താന്‍ ഇത്തിരി വൈകുമെന്നും കുരിശ് കവലയിലേക്ക് നടന്നുകൊള്ളാനും ഭര്‍ത്താവ് സുപ്രിയയോട് ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സുപ്രിയ കുരിശ് കവലയിലേക്ക് നടന്നെത്തിയതും അന്ധവയോധികനെ കാണാനിടയായതും. നടുറോഡില്‍ നിന്നും വയോധികനെ റോഡരികിലേക്ക് നീക്കി നിര്‍ത്തിയ ശേഷം എവിടേക്കാണ് പോകേണ്ടതെന്നും സുപ്രിയ വയോധികനില്‍ നിന്നും ചോദിച്ചറിഞ്ഞു. തുടര്‍ന്നാണ് തിരുവല്ല ഡിപ്പോയിലേക്കുള്ള കെ എസ് ആര്‍ ടി സി ബസിന് കൈ കാട്ടിയതും വയോധികനെ യാത്രയാക്കിയതും. രാത്രി പത്തരയോടെ അര്‍ച്ചനയെന്ന സഹപ്രവര്‍ത്തകയാണ് തന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വിവരം സുപ്രിയയെ അറിയിച്ചത്. തുടര്‍ന്ന് ഭര്‍ത്താവ് അനൂപിന്റെ ഫോണിലൂടെയാണ് ഈ ദൃശ്യങ്ങള്‍ സുപ്രിയ കണ്ടത്. ഇന്ന് രാവിലെ ജോലിക്ക് വരും വഴിയാണ് ആറ്റിന്‍കര ഇലക്ട്രോണിക്‌സിന് മുമ്പില്‍ വെച്ച് ജോഷ്വ സുപ്രിയയെ പരിചയപ്പെട്ടത്. തുടര്‍ന്ന് ജോളി സില്‍ക്ക്‌സില്‍ എത്തിയ സുപ്രിയയെ കാത്തിരുന്നത് സഹപ്രവര്‍ത്തകരുടെ അഭിനന്ദന പ്രവാഹമായിരുന്നു. വിദേശ രാജ്യങ്ങളിലുള്ള മലയാളികളായ നിരവധിപ്പേരടക്കം അഭിനന്ദനം അറിയിച്ചതായും സുപ്രിയ പറഞ്ഞു. ടൈല്‍ ഡിസൈനിംഗ് ജോലിക്കൊപ്പം മിമിക്രി കലാകാരന്‍ കൂടിയാണ് സുപ്രിയയുടെ ഭര്‍ത്താവ് അനൂപ്. അശ്വിന്‍, വൈക ലക്ഷ്മി എന്നിവരാണ് മക്കള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →