ഗൂഗിള്‍ പ്ലസ് ഇനി ഇല്ല, പകരം ഗൂഗിള്‍ കറന്റ്സ്

ന്യൂഡല്‍ഹി: ഗൂഗിള്‍ പ്ലസ് സേവനം ഗൂഗിള്‍ പൂര്‍ണമായും അവസാനിപ്പിക്കുന്നു. പകരം ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്ന സേവനമാണ് ഗൂഗിള്‍ കറന്റ്സ്. ഗൂഗിള്‍ പ്ലസിന്റെ ഐഓഎസ്, ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ കറന്റ്സ് എന്ന് പേരില്‍ അവതരിപ്പിച്ചു കഴിഞ്ഞു. പുതിയ ഇന്റര്‍ഫെയ്സും പുതിയ ചില ഫീച്ചറുകളുമായാണ് ഗൂഗിള്‍ കറന്റ്സ് എത്തിയിരിക്കുന്നത്. ഹോം സ്‌ക്രീനില്‍ ഇഷ്ടാനുസരണം മാറ്റം വരുത്താം. പ്രാധാന്യം അനുസരിച്ച് പോസ്റ്റുകള്‍ ക്രമീകരിക്കുകയും ദൃശ്യമാക്കുകയും ചെയ്യാം. സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് അവതിരിപ്പിച്ചിരിക്കുന്ന ആപ്പാണിത്.

ഗൂഗിള്‍ പ്ലസിനെ പോലെതന്നെ ഉപയോക്താക്കള്‍ക്ക് പോസ്റ്റുകളില്‍ കമന്റ് ചെയ്യാനും പോസ്റ്റുകളിലൂടെ ചോദ്യങ്ങള്‍ ചോദിക്കാനും അഭിപ്രായം പങ്കുവെക്കാനും സാധിക്കും. ഓരോ പോസ്റ്റുകളുടേയും പ്രചാരം എത്രത്തോളമുണ്ടെന്ന് പരിശോധിക്കാനുള്ള സംവിധാനവുമുണ്ട്. ടാഗുകളും വിഷയങ്ങളും ആളുകള്‍ക്ക് ഫോളോ ചെയ്യാനാവും. 2018 ഒക്ടോബറിലാണ് ഉപയോക്താക്കള്‍ക്കുള്ള ഗൂഗിള്‍ പ്ലസ് സേവനം നിര്‍ത്തലാക്കുന്നതായി കമ്പനി പ്രഖ്യാപിച്ചത്. 2019 ഏപ്രിലില്‍ സേവനം നിര്‍ത്തുകയും ചെയ്തു. ഇപ്പോള്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരുന്ന സേവനവും ഗൂഗിള്‍ അവസാനിപ്പിക്കുകയാണ്.



Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →