ഫെയ്‌സ് ബുക്കുമായി ചേര്‍ന്ന് സിബിഎസ്ഇയുടെ ഡിജിറ്റല്‍ സുരക്ഷാ കോഴ്സ്, ഇപ്പോള്‍ അപേക്ഷിക്കാം

ന്യൂഡല്‍ഹി: ഫെയ്‌സ് ബുക്കുമായി ചേര്‍ന്ന് സിബിഎസ്ഇയുടെ ഡിജിറ്റല്‍ സുരക്ഷാ കോഴ്സ് വരുന്നു. ഡിജിറ്റല്‍ സുരക്ഷ, ഓണ്‍ലൈന്‍ ഉപഭോഗം, ആഗ്മെന്റഡ് റിയാലിറ്റി എന്നിവയെക്കുറിച്ച് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി പുതിയ പരിശീലന പാഠ്യപദ്ധതി ആരംഭിക്കുന്നതിന് സിബിഎസ്ഇ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോം കമ്പനിയായ ഫെയ്‌സ് ബുക്കുമായി സഹകരിക്കുന്നു.

വര്‍ധിച്ച് വരുന്ന ഇന്റര്‍നെറ്റ് ഉപയോഗം ഓണ്‍ലൈന്‍ ദുരുപയോഗം, ഭീഷണിപ്പെടുത്തല്‍, തെറ്റായ വിവരങ്ങള്‍, വ്യാജ വാര്‍ത്തകള്‍, ഇന്റര്‍നെറ്റ് ആസക്തി തുടങ്ങിയവ പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ സംബന്ധിച്ച ബോധവല്‍ക്കരണം അത്യാവശ്യമായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഫെയ്‌സ് ബുക്കുമായി പാഠ്യപദ്ധതി സഹകരണമെന്ന് സിബിഎസ്ഇയുടെ ഔദ്യോഗിക അറിയിപ്പില്‍ വ്യക്തമാക്കി.

സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കോഴ്‌സ് രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. 10,000 അധ്യാപകരെ ഇതിനായി പരിശീലിപ്പിക്കും. കോഴ്‌സുകളുടെ രജിസ്‌ട്രേഷന്‍ ജൂലൈ 6 മുതല്‍ ആരംഭിച്ച് 20ന് സമാപിക്കും. ഓഗസ്റ്റ് 6ന് ഡിജിറ്റല്‍ സുരക്ഷാ കോഴ്സ് ആരംഭിക്കുമെന്നും എആര്‍ കോഴ്സ് ഓഗസ്റ്റ് 10ന് ആരംഭിക്കുമെന്നും അറിയിപ്പ് പറയുന്നു.വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാമനിര്‍ദ്ദേശം ചെയ്യാം. പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഇ-സര്‍ട്ടിഫിക്കറ്റ് നല്‍കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →