കുന്നംകുളം നഗരസഭയിലെ എട്ട് ഡിവിഷനുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി

തൃശൂര്‍: കുന്നംകുളം നഗരസഭയില്‍ കോവിഡ് 19 രോഗപ്രതിരോധം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി എട്ട് ഡിവിഷനുകളെ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. നഗരസഭയിലെ ഏഴ്, 10, 11, 15, 17, 19, 25, 26 എന്നീ ഡിവിഷനുകളെയാണ് ജൂലൈ അഞ്ചിന് കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയത്.

ജൂലൈ ഒന്നിന് കണ്ടെയ്ന്‍മെന്റ് സോണാക്കിയ ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ ഏഴ്, എട്ട്, 11, 12 എന്നീ നാല് വാര്‍ഡുകളിലും ചാലക്കുടി നഗരസഭയിലെ 16, 19, 21, 30, 31, 35, 36 എന്നീ ഏഴ് ഡിവിഷനുകളിലും ജൂണ്‍ 24, 26, ജൂലൈ ഒന്ന് തീയതികളില്‍ കണ്ടെയ്ന്‍മെന്റ് സോണാക്കിയ തൃശൂര്‍ കോര്‍പറേഷനിലെ 35, 49, 51 എന്നീ മൂന്ന് ഡിവിഷനുകളിലും നിയന്ത്രണം തുടരും.അതേസമയം, രോഗവ്യാപന സാധ്യത നിയന്ത്രണവിധേയമായതിനെ തുടര്‍ന്ന് കോര്‍പറേഷനിലെ 39ാം ഡിവിഷനെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കി.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5900/Containment-Zones-in-the-District.html   

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →