അമേരിക്കയുടെ പടക്കപ്പലുകള്‍ ഏതുനിമിഷവും തകര്‍ക്കപ്പെടുമെന്ന് ചൈന, അമേരിക്കയ്ക്കുള്ള സന്ദേശം ഗ്ലോബല്‍ ടൈംസില്‍

ബെയ്ജിങ്: അമേരിക്കയുടെ പടക്കപ്പലുകള്‍ ഏതുനിമിഷവും തകര്‍ക്കുമെന്ന് ഔദ്യോഗിക മാധ്യമത്തിലൂടെ ചൈന ഭീഷണി മുഴക്കി. ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക മുഖപത്രമായ ഗ്ലോബല്‍ ടൈംസ് ആണ് ഇത്തരത്തില്‍ ഭീഷണി പുറപ്പെടുവിച്ചിരിക്കുന്നത്. ദക്ഷിണ ചൈനാ കടലില്‍ അമേരിക്ക വിന്യസിച്ചിരിക്കുന്ന രണ്ട് വിമാനവാഹിനികളെ ഏതു നിമിഷവും ചൈനീസ് മിസൈലുകള്‍ തകര്‍ത്തേക്കാമെന്നാണ് ഗ്ലോബല്‍ ടൈംസ് രേഖപ്പെടുത്തിയിരിക്കുന്നത്. തങ്ങളുടെ കൈവശമുള്ള ആയുധങ്ങള്‍ പ്രയോഗിച്ചു നോക്കാനുള്ള കനകാവസരമാണ് അമേരിക്ക വച്ചുനീട്ടുന്നതെന്നും ചൈന പറയുന്നു.

ചൈന നാവികാഭ്യാസം നടത്തുന്നതിനിടയിലാണ് അമേരിക്കന്‍ വിമാനവാഹിനികള്‍ ചൈനയ്ക്ക് അടുത്തുവന്ന് നങ്കൂരമിട്ട് നാവികാഭ്യാസം ആരംഭിച്ചിരിക്കുന്നത്. ഡിഎഫ്- 21 ഡി, ഡിഎഫ്- 26 തുടങ്ങിയ ശക്തമായ മിസൈലുകള്‍ ചൈനയ്ക്ക് ഉണ്ടെന്നും ദക്ഷിണ ചൈന കടല്‍ പൂര്‍ണമായും ചൈനയുടെ അധീനതയില്‍ ആണെന്നും അമേരിക്ക പഴയ അമേരിക്ക അല്ലെന്ന ഓര്‍മവേണമെന്നും ഗ്ലോബല്‍ ടൈംസ് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →