ടിക് ടോക്, ഹലോ, വിഗോ എന്നീ ആപ്ലിക്കേഷനുകള്‍ നിരോധിച്ചതോടെ ബൈറ്റ്ഡാന്‍സിന് 44,000 കോടി രൂപയുടെ നഷ്ടം

ന്യൂഡല്‍ഹി: ടിക് ടോക്, ഹലോ, വിഗോ എന്നീ ആപ്ലിക്കേഷനുകള്‍ നിരോധിച്ചതോടെ ടിക്ക്‌ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സിന് 44,000 കോടി രൂപയുടെ നഷ്ടമുണ്ടാവുമെന്ന് റിപ്പോര്‍ട്ട്. ബൈറ്റ്ഡാന്‍സിന്റെ മൂന്ന് ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത്. ടിക്ക്‌ടോക്കിനൊപ്പം ഇന്ത്യ നിരോധിച്ച ആപ്പുകളില്‍ ഹലോ, വിഗോ വീഡിയോ എന്നീ ആപ്പുകളും ഇവരുടേതാണ്.

കഴിഞ്ഞ ആഴ്ചയാണ് 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ ഇന്ത്യ നിരോധിച്ചത്. ഇന്ത്യയില്‍ ഏകദേശം 11.9 കോടി ആക്ടീവ് ഉപയോക്താക്കളാണ് ടിക്ക്‌ടോക്കിന് ഉണ്ടായിരുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറിലെയും ആപ്പിള്‍ ആപ്പ് സ്റ്റോറിലെയും പ്രധാനപ്പെട്ട 10 ആപ്ലിക്കേഷനുകളില്‍ ഒന്നായിരുന്നു ടിക്ക്‌ടോക്ക്. ചൈനക്ക് പുറത്ത് ടിക്ക്‌ടോക്കിന് ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ളത് ഇന്ത്യയിലാണ്.

ലോകത്തെ ടിക്ക്‌ടോക് ഉപയോക്താക്കളില്‍ 30.3 ശതമാനം ഇന്ത്യയിലായിരുന്നു. അതുകൊണ്ടുതന്നെ ഏറ്റവുമധികം നഷ്ടം സംഭവിച്ചത് ടിക്ക്‌ടോക്കിനാണ്. ബൈറ്റ്ഡാന്‍സിന്റെ ആകെ നഷ്ടമായി കണക്കാക്കപ്പെടുന്ന 44,000 കോടി രൂപ മറ്റ് 56 ആപ്പുകളുടെ ആകെ നഷ്ടത്തെക്കാള്‍ അധികമാണെന്നാണ് സൂചന. യുസി ബ്രൗസര്‍, ക്യാം സ്‌കാനര്‍, ഹലോ എന്നിവയുള്‍പ്പെടെ 59 മൊബൈല്‍ ആപ്ലിക്കേഷനുകളാണ് കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ചത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →