ഇറാന്റെ ആണവകേന്ദ്രത്തിലെ അഗ്‌നിബാധയ്ക്കു പിന്നില്‍ സൈബര്‍ ഹാക്കിങ്; തിരിച്ചടിക്കുമെന്ന് ഇറാന്‍

ന്യൂഡല്‍ഹി: ഇറാന്റെ ആണവകേന്ദ്രത്തിലെ അഗ്‌നിബാധയ്ക്കു പിന്നില്‍ സൈബര്‍ ഹാക്കിങ് എന്നു സൂചന. ഇതിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പ്രതികരിച്ചു. നതാന്‍സ് പ്ലാന്റിലുണ്ടായ അഗ്നിബാധയ്ക്കു കാരണം സൈബര്‍ അട്ടിമറിയാണെന്ന് ഇറാന്‍ ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചതിനു പിന്നാലെയാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച രാജ്യത്തോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ സിവിലിയന്‍ പ്രതിരോധ മേധാവിയുടെ മുന്നറിയിപ്പ്.

വ്യാഴാഴ്ചയാണ് ഇസ്ഫഹാനിലെ മരുഭൂമിയില്‍ സ്ഥിതിചെയ്യുന്ന നതാന്‍സില്‍ വന്‍ അഗ്‌നിബാധയുണ്ടായത്. സൈബര്‍ ആക്രമണങ്ങളോടുള്ള പ്രതികരണം രാജ്യത്തിന്റെ പ്രതിരോധ നടപടികളുടെ ഭാഗമാണെന്നും രാജ്യത്തിനുനേരെ നടന്നത് ഇത്തരം ആക്രമണമാണെന്നു തെളിഞ്ഞാല്‍ പ്രത്യാക്രമണമുണ്ടാവുമെന്നും സിവില്‍ ഡിഫന്‍സ് മേധാവി ഗുലാം റിസ ജലാലി പറഞ്ഞു. അഗ്‌നിബാധയ്ക്കു പിന്നിലെ കാരണം അന്വേഷണസംഘം കണ്ടെത്തിയതായും എന്നാല്‍, സുരക്ഷാ കാരണങ്ങളാല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാവില്ലെന്നും ഇറാന്റെ ഉന്നത സുരക്ഷാസമിതി വക്താവ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →