കോട്ടയം: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയതായി ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. രജിസ്ട്രേഷൻ പുതുക്കൽ, സർട്ടിഫിക്കറ്റ് ചേർക്കൽ എന്നീ സേവനങ്ങൾ സെപ്തംബർ 30 വരെ www.eemployment.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന മാത്രമാണ് ലഭിക്കുക. കഴിഞ്ഞ ജനുവരി മുതൽ രജിസ്ട്രേഷൻ പുതുക്കാനുള്ളവർക്ക് ഡിസംബർ 31 വരെ പുതുക്കാം.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5862/Employment-Exchange-online-services.html