ഫോളേവേഴ്‌സ് കുറയുന്നു: ഹോബി ആപ്പ് പിന്‍വലിച്ച് ഫെയ്‌സ് ബുക്ക്

ന്യൂഡല്‍ഹി: വ്യക്തിഗത പ്രോജക്റ്റുകള്‍, ഹോബികള്‍, പൂന്തോട്ടപരിപാലനം, പാചകം, കല തുടങ്ങി വ്യക്തികള്‍ക്ക് അവര്‍ ചെയ്യുന്ന കാര്യങ്ങളുടെ വിവരങ്ങള്‍ ഘട്ടം ഘട്ടമായി പോസ്റ്റ് ചെയ്യാനും സൂക്ഷിക്കാനും അവസരം ഒരുക്കിയിരുന്ന ഹോബി ആപ്പ് ഫെയ്‌സ് ബുക്ക് പിന്‍വലിച്ചു. ലോക്ക് ഡൗണ്‍ കാലത്ത് പോലും ആപ്പിന്റെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഫെയ്‌സ്ബുക്കിന്റെ നടപടി. ഫെയ്‌സ് ബുക്കിന്റെ ഗവേഷണ വിഭാഗം പരീക്ഷണാടിസ്ഥാനത്തിലാണ് ഹോബി ആപ്പ് ആപ്പ് സ്റ്റോറുകളില്‍ നല്‍കിയിരുന്നത്.

നിലവില്‍ ഉപഭോക്താക്കള്‍ക്ക് ഹോബി ആപ്പിലെ അക്കൗണ്ടിലുള്ള വിവരങ്ങളും ഡേറ്റയും ഈ മാസം 10 വരെ തിരിച്ചെടുത്ത് സൂക്ഷിക്കാനും ഫെയ്‌സ് ബുക്ക് അവസരം ഒരുക്കിയിട്ടുണ്ട്. ആപ്പ് പിന്‍വലിക്കുന്ന കാര്യവും ഉപഭോക്താക്കളെ മെസേജ് വഴി അറിയിക്കുന്നുണ്ട്. സെന്‍സര്‍ ടവറില്‍ നിന്നുള്ള കണക്ക് അനുസരിച്ച് കുറച്ച് മാസങ്ങളില്‍ ആപ്പ് യുഎസ് ആപ്പ് സ്റ്റോറില്‍ 7,000 ഫോളോവേഴ്‌സിനെ മാത്രമാണ്. പതിനായിരത്തില്‍ താഴെയാണ് മെയ്, ജൂണ്‍ മാസങ്ങളിലുമുണ്ടായത്. ഇതാണ് ആപ്പ് പിന്‍വലിക്കുന്നതിന് കാരണമായതെന്ന് ഫെയ്‌സ് ബുക്ക് അധികൃതര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →