ഷംനയുടേയും ധര്‍മജന്റേയും ഫോണ്‍നമ്പര്‍ പ്രതികള്‍ക്കു നല്‍കിയതിനെപ്പറ്റി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര നല്‍കന്ന വിശദീകരണം

കൊച്ചി: നടി ഷംനയുടേയും ധര്‍മജന്റേയും ഫോണ്‍നമ്പര്‍ പ്രതികള്‍ക്കു നല്‍കിയതിനെപ്പറ്റി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര നല്‍കന്ന വിശദീകരണം. സിനിമാ നിര്‍മാതാക്കളെന്ന വ്യാജേനയാണ് അഷ്‌കര്‍ അലി എന്നപേരില്‍ ഒരാള്‍ തന്നെ ആദ്യം സമീപിച്ചതെന്നും ഇതേതുടര്‍ന്നാണ് ഷംന കാസിമിന്റെയും ധര്‍മജന്റെയും ഫോണ്‍നമ്പര്‍ നല്‍കിയതെന്നും ഷാജി പട്ടിക്കര പറയുന്നു. ഇതുസംബന്ധിച്ച് ഷാജി പട്ടിക്കരയുടെ വിശദീകരണ കുറിപ്പില്‍ ഇങ്ങനെ പറയുന്നു.

നടി ഷംന കാസിമിനെ തട്ടിക്കൊണ്ട് പോകുവാന്‍ ശ്രമിച്ച കേസിലെ മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്തുകഴിഞ്ഞുവെന്ന വാര്‍ത്ത പത്രത്തില്‍ കണ്ടു. പ്രതികളില്‍ സിനിമാരംഗത്തെ ആരുംതന്നെ ഉള്‍പ്പെട്ടിട്ടില്ലെന്നത് സന്തോഷകരമാണ്. ഈ പ്രതികളില്‍ ഒരാള്‍ അഷ്‌കര്‍ അലി എന്ന വ്യാജപേരില്‍ സിനിമ നിര്‍മാതാവ് എന്ന നിലയില്‍ മാര്‍ച്ച് 22ന് എന്നെ ഫോണില്‍ വിളിച്ച് പരിചയപ്പെടുകയുണ്ടായി.

ഒരു സിനിമ ചെയ്യുവാന്‍ ആഗ്രഹമുണ്ട്, പണം ഒരു പ്രശ്നമല്ല. എന്നാല്‍, സിനിമ പെട്ടെന്ന് നടക്കണം എന്നായിരുന്നു ആവശ്യം. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു സംവിധായകന്റെ ഫോണ്‍ നമ്പര്‍ ഞാന്‍ വാട്‌സ്ആപ്പില്‍ അയച്ചുകൊടുത്തു. അവര്‍ തമ്മില്‍ ഫോണില്‍ സംസാരിച്ചു. ഫോണിലൂടെ തന്നെ ഒരു കഥയും പറഞ്ഞു. പിറ്റേന്ന് അഷ്‌കര്‍ അലി എന്നെ വിളിക്കുകയും കഥ ഇഷ്ടപ്പെട്ടുവെന്ന് അറിയിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം ഇയാള്‍ വിളിച്ച് ധര്‍മജന്‍ ബോള്‍ഗാട്ടിയുടേയും ഷംന കാസിമിന്റെയും നമ്പര്‍ ചോദിച്ചു.

നമ്പരുകള്‍ വാട്‌സ്ആപ്പില്‍ അയച്ചുകൊടുത്തു. ഇവിടെ ഇയാളല്ല, സിനിമാക്കാരനാണെങ്കില്‍ ഏത് പാതിരാത്രിയിലും നമ്പര്‍ കൊടുക്കുന്ന ഒരാളാണ് ഞാന്‍. കഴിഞ്ഞ എത്രയോ വര്‍ഷമായി മലയാള സിനിമയില്‍ ആധികാരികമായി ഉപയോഗിക്കുന്ന ഫിലിം ഡയറക്ടറി പുറത്തിറക്കുന്നത് ഞാനാണ്. ഞാന്‍ സംവിധായകന്റെ നമ്പര്‍ കൊടുത്തശേഷം ഇയാള്‍ നിരന്തരം ആ സംവിധായകനെ വിളിക്കുകയും സംവിധായകനോട് അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ 25 ലക്ഷം രൂപ ഇടട്ടെയെന്ന് ചോദിക്കുകയും ചെയ്തു. എന്നാല്‍, അതുവേണ്ടെന്ന് ആ സംവിധായകന്‍ അറിയിച്ചു.

അതിനടുത്ത ദിവസം ഇയാള്‍ എന്നെ വിളിച്ച് നടി അനു സിത്താരയുടെ ഫോണ്‍ നമ്പര്‍ ചോദിച്ചു. ഞാന്‍ അപ്പോള്‍ അനു സിത്താരയുടെ പിതാവ് സലാം കല്‍പ്പറ്റയുടെ നമ്പര്‍ കൊടുത്തു. സലാം ഇക്ക എന്റെ അടുത്ത സുഹൃത്താണ്. മാത്രമല്ല, അനു സിത്താര ആദ്യമായി അഭിനയിച്ചത് ഞാന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലാണ്. അതുമാത്രമല്ല, അനു സിത്താരയുടെ അനുജത്തി അനു സോനാര ആദ്യമായി അഭിനയിച്ചതും ഞാന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ക്ഷണം എന്ന ചിത്രത്തിലാണ്.

സലാം ഇക്ക എന്നെ വിളിച്ച് ഇങ്ങനെ അഷ്‌കര്‍ അലിയെന്ന ഒരു നിര്‍മാതാവ് വിളിച്ചിരുന്നുവെന്നും അവരുടെ സിനിമയിലെ ഹീറോയിന്‍ വേഷം സംസാരിക്കാനാണെന്നും ബാക്കി കാര്യങ്ങള്‍ നിങ്ങള്‍ സംസാരിക്കൂ, പറ്റില്ലെങ്കില്‍ വിട്ടോളൂ എന്നും പറഞ്ഞു. അതിനുശേഷം ചിത്രം ചെയ്യാമെന്നേറ്റ സംവിധായകന്‍ എന്നെ വിളിച്ച് ഇവരുടെ രീതി അത്രകണ്ട് ശരിയല്ല എന്നുപറഞ്ഞു. അങ്ങനെയെങ്കില്‍ ആ പ്രൊജക്റ്റ് ചെയ്യണ്ടെന്ന് ഞാനും പറഞ്ഞു. അത് അവിടെ അവസാനിച്ചു.

അതുപറയുന്നത് 2020 മേയ് മൂന്നിനാണ്. കോവിഡ് കാലമായതിനാല്‍ 2020 മാര്‍ച്ച് 19 മുതല്‍ ജൂണ്‍ 28 വരെ കോഴിക്കോട് ടൗണ്‍വിട്ട് ഒരു സ്ഥലത്തും ഞാന്‍ പോയിട്ടില്ല. എന്നെ വിളിച്ച ഈ പ്രതിയെ മുമ്പ് നേരില്‍ കാണുകയോ മറ്റു പരിചയമോ എനിക്ക് ഉണ്ടായിരുന്നതുമില്ല.

ഇയാളെ ഞാന്‍ നേരില്‍ കാണുന്നത് ജൂണ്‍ 29ന് എറണാകുളം വെസ്റ്റ് ട്രാഫിക്ക് പൊലീസ് ഓഫീസില്‍വച്ചാണ്. പൊലീസ് ഓഫീസര്‍മാര്‍ വിവരങ്ങള്‍ ചോദിച്ചു. എന്റെ മറുപടി രേഖപ്പെടുത്തി. ഞാന്‍ തിരിച്ച് കോഴിക്കോട്ടേക്ക് പോവുകയും ചെയ്തു. ജൂണ്‍ 30ന് എന്നെ ധര്‍മജന്‍ ബോള്‍ഗാട്ടി വിളിക്കുകയും എന്നോടും ഭാര്യയോടും സംസാരിക്കുകയും ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →