ബംഗളൂരു: വഴി ചോദിക്കാനെന്ന മട്ടില്‍ സ്‌കൂട്ടര്‍ നിര്‍ത്തിയ ആള്‍ വനിതാ മാധ്യമപ്രവര്‍ത്തകയുടെ മുമ്പില്‍ സ്വയംഭോഗം ചെയ്തു. 31കാരിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ബംഗളൂരു ബനസ്വാഡിയിലാണ് സംഭവം. ശനിയാഴ്ച രാവിലെ 10 മണിയോടെ വീട്ടുസാധനങ്ങള്‍ വാങ്ങിയശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. ഈ സമയം സ്‌കൂട്ടറിലെത്തിയയാള്‍ തൊട്ടടുത്ത് വാഹനം നിര്‍ത്തിയശേഷം വഴി ആരാഞ്ഞു. യുവതി വഴി പറഞ്ഞുകൊടുക്കുന്നതിനിടെ ഒരു കൈകൊണ്ട് പാന്റിന്റെ സിപ്പ് തുറന്ന് ലൈംഗികാവയവം പുറത്തെടുക്കുകയും സ്വയംഭോഗം ചെയ്യുകയുകയുമായിരുന്നു. യുവതി ദേഷ്യപ്പെട്ടതോടെ സ്‌കൂട്ടര്‍ ഓടിച്ചുപോയെന്ന് പരാതിയില്‍ പറയുന്നു.
ഹെല്‍മറ്റും മാസ്‌കും ധരിച്ചിരുന്നതിനാല്‍ യാത്രക്കാരന്റെ മുഖം തിരിച്ചറിയാനായില്ല. ഈ സമയം പരിസരത്ത് ആരുമില്ലായിരുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. രാമമൂര്‍ത്തി പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. സ്‌കൂട്ടര്‍ യാത്രികനെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചതായും ആളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.