വഴക്കിനിടെ ബാലന്റെ മുമ്പില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ മധ്യവയസ്‌കനെ അറസ്റ്റ് ചെയ്തു

കല്‍പ്പറ്റ: ആണ്‍കുട്ടിയുടെ മുമ്പില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ മധ്യവയസ്‌കനെ അറസ്റ്റ് ചെയ്തു. നടവയല്‍ വേലിയമ്പം കാനമ്പിള്ളിയില്‍ കെ സി അബ്രഹാ(54)മാണ് അറസ്റ്റിലായത്. പോക്സോ നിയമം ചുമത്തിയാണ് അറസ്റ്റ്. വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ടുള്ള ബഹളത്തിനിടയില്‍ ഇയാള്‍ ധരിച്ചിരുന്ന വസ്ത്രം അഴിച്ചുമാറ്റി നഗ്നതാപ്രദര്‍ശനം നടത്തുകയായിരുന്നുവെന്നാണു പരാതി. കുട്ടിയുടെ മാതാവും സംഭവസ്ഥലത്തുണ്ടായിരുന്നു. കേണിച്ചിറ എസ്ഐ സജിമോനും സംഘവും പ്രതിയെ അറസ്റ്റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →