ചെന്നൈ: തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ ജൂലൈ 31 വരെ നീട്ടാന്‍ തീരുമാനമായി. വിദഗ്ദ്ധ ചര്‍ച്ചയ്ക്കു ശേഷമാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ലോക്ക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചത്.
തമിഴ്നാട്ടില്‍ തിങ്കളാഴ്ച മാത്രം 3949 പേര്‍ക്കാണ് കൊറോണരോഗം സ്ഥിരീകരിച്ചത്. ചെന്നൈയില്‍ മാത്രം 2,167 പേര് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 62 പേരാണ് മരിച്ചത്. ഇതോടെ തമിഴ്നാട്ടില്‍ കൊറോണ ബാധിച്ച് മരിച്ചവര്‍ 1,141 ആണ്.