രാജ്യത്തെ 262 പൈലറ്റുമാര്‍ പണം നല്‍കി ലൈസന്‍സ് നേടിയവരെന്ന് പാക് വ്യോമയാന മന്ത്രി

ന്യൂഡല്‍ഹി: പാകിസ്താനിലെ 262 പൈലറ്റുമാര്‍ പണം നല്‍കി പകരക്കാരെ വച്ച് പൈലറ്റ് പരീക്ഷ ജയിച്ചവരാണെന്ന് സംശയിക്കുന്നതായി പാക് വ്യോമയാന മന്ത്രി ഗുലാം സര്‍വാര്‍ ഖാന്‍. ഇത് ആഗോള തലത്തില്‍ പ്രശ്‌നം സൃഷ്ടിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മാസം കറാച്ചിയില്‍ നടന്ന വിമാന അപകടത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍. വിവിധ ആഭ്യന്തര സര്‍വീസുകളിലായി 850ല്‍ കൂടുതല്‍ പൈലറ്റുമാരാണ് പാകിസ്ഥാനിലുള്ളത്.

നൂറോളം പേരാണ് അന്ന് അപകടത്തില്‍ കൊല്ലപ്പെട്ടത്. തുടര്‍ന്ന നടത്തിയ അന്വേഷണത്തില്‍ പാകിസ്ഥാനിലെ പൈലറ്റുമാരില്‍ മുപ്പത് ശതമാനത്തില്‍ കൂടുതല്‍ പേര്‍ക്കുമുള്ളത് വ്യാജ ലൈസന്‍സാണെന്ന് പാക് വ്യോമായന മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്.പാകിസ്ഥാന്‍ ദേശീയ അസംബ്ലിയിലാണ് മന്ത്രിയുടെ പരാമര്‍ശം. രാജ്യത്തെ 260 ല്‍ കൂടുതല്‍ പൈലറ്റുമാര്‍ യോഗ്യരല്ലെന്നും പണം നല്‍കിയാണ് ലൈസന്‍സ് തരപ്പെടുത്തിയതെന്നുമാണ് മന്ത്രിയുടെ ആരോപണം.

മെയ് 22 നാണ് നൂറോളം പേര്‍ മരിച്ച വിമാന അപകടം നടന്നത്. അ320 വിമാനമാണ് കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ജനവാസ മേഖലയില്‍ തകര്‍ന്നത്. 91 യാത്രക്കാരും 8 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →