കൊവിഡിന്റെ ഹ്രസ്വവും ദീര്‍ഘവുമായ പ്രത്യാഘാതങ്ങള്‍ അറിയണം: എര്‍ത്ത് ഒബ്‌സര്‍വേഷന്‍ ഡാഷ്ബോര്‍ഡ് വികസിപ്പിച്ച് ബഹിരാകാശ ഏജന്‍സികള്‍

ന്യൂഡല്‍ഹി: കൊവിഡ് 19ല്‍ ലോകത്തുണ്ടായ മാറ്റങ്ങള്‍ ഓസോണ്‍ പാളി വരെ അടയുന്നതിന് കാരണമായിട്ടുണ്ട്. അത്തരത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ അല്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ ഈ ലോക്ക് ഡൗണ്‍ കാലത്ത് ഭൂമിയില്‍ ഉണ്ടായിട്ടുണ്ടാവും. ഇതിന് ഉത്തരം കണ്ടെത്താനുള്ള ഉപകരണം വികസിപ്പിച്ചിരിക്കുകയാണ് ഗവേഷക സംഘം. കോവിഡ് -19 ന്റെ ലോകവ്യാപകമായ പ്രത്യാഘാതങ്ങള്‍ അറിയാന്‍ ഭൂമിയെ നിരീക്ഷിക്കണം. അതിന് ഉപഗ്രഹ ഡാറ്റ ശേഖരിച്ച് സംയോജിക്കാനാണ് പുതിയ ‘കോവിഡ് -19 എര്‍ത്ത് ഒബ്‌സര്‍വേഷന്‍ ഡാഷ്ബോര്‍ഡ്’ ഗവേഷകര്‍ വികസിപ്പിച്ചിരിക്കുന്നത്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി, ജപ്പാന്‍ സ്‌പേസ് ഏജന്‍സി ജക്‌സ എന്നിവ ഒത്തു ചേര്‍ന്നാണ്‌ ഈ ഡാഷ്‌ബോര്‍ഡ് ഉണ്ടാക്കിയിക്കുന്നത്. കൊവിഡില്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് ആഗോള സ്വഭാവമുള്ളതിനാല്‍ ബഹിരാകാശ ഏജന്‍സികള്‍ തമ്മിലുള്ള അന്താരാഷ്ട്ര സഹകരണം പ്രധാനമാണെന്നാണ് ഈ കൂട്ടായ്മയ്ക്ക് കാരണമായി ഗവേഷകര്‍ പറയുന്നത്.

ഉപഗ്രഹ ഡാറ്റാ റെക്കോര്‍ഡുകള്‍ വിശകലനം ചെയ്യുന്ന ഈ ഉപകരണം കോവിഡ് കാലത്തെ ഭൂമിയിലെ വായു, ജലത്തിന്റെ ഗുണനിലവാരം, കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക പ്രവര്‍ത്തനം, കൃഷി എന്നിവയിലെ മാറ്റങ്ങള്‍ നിരീക്ഷിക്കും. കൊറോണ വൈറസിന്റെ ഹ്രസ്വവും ദീര്‍ഘകാലവുമായ പ്രത്യാഘാതങ്ങള്‍ ഇതിലൂടെ പര്യവേക്ഷണം ചെയ്യാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്. മഹാമാരി ഒരു കൂട്ടം മനുഷ്യരെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല, അതിന് ആഗോള പ്രത്യഘാതങ്ങള്‍ തന്നെയുണ്ട്. അതിനാല്‍ തന്നെ അത് ആകാശത്ത് നിന്നും കഴിയുന്ന രീതിയില്‍ രേഖപ്പെടുത്തണം എന്ന ആശയമാണ് ലോകത്തിലെ മുന്‍നിര മൂന്ന് സ്‌പേസ് ഏജന്‍സികള്‍ അവരുടെ പരാമവധി കഴിവുകള്‍ ഉപയോഗിച്ച് നടപ്പിലാക്കുന്നത്. ഡാഷ് ബോര്‍ഡ് സംബന്ധിച്ച് നാസ സയന്‍സ് മിഷന്‍ മേധാവി തോമസ് സുര്‍ബച്ചിന്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →