കാസര്‍കോട്: മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സ തേടിയെത്തിയ 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ഡോക്ടര്‍ക്കെതിരേ കേസ്. സര്‍ക്കാര്‍ സര്‍വീസില്‍നിന്നു പിരിഞ്ഞ് പെരിയയില്‍ സ്വകാര്യ ക്ലിനിക്ക് നടത്തുന്ന 58 കാരനായ ഡോക്ടര്‍ക്കെതിരേയാണ് ബേക്കല്‍ പോലീസ് പോക്സോ കുറ്റംചുമത്തി കേസെടുത്തത്. രണ്ടുദിവസം മുമ്പ് ക്ലിനിക്കില്‍ പരിശോധനക്കെത്തിയ 17കാരി പെണ്‍കുട്ടിയെ പരിശോധനയ്ക്കിടെ സ്വകാര്യഭാഗങ്ങളില്‍ ഡോക്ടര്‍ സ്പര്‍ശിച്ചുവെന്നാണ് പരാതി.
സംഭവം പെണ്‍കുട്ടി വീട്ടിലെത്തി പിതാവിനെ അറിയിക്കുകയും തുടര്‍ന്ന് ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ നേരിട്ട് പരാതി നല്‍കുകയുമായിരുന്നു. ക്ലിനിക്കില്‍ മൂന്ന് ഡോക്ടര്‍മാര്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. മൂന്നുവര്‍ഷം മുമ്പ് ജില്ല ആശുപ്രതിയില്‍നിന്നു വിരമിച്ചശേഷമാണ് ഈ ഡോക്ടര്‍ പെരിയയില്‍ സ്വകാര്യ ക്ലിനിക്ക് ആരംഭിച്ചത്. നേരത്തെ പെരിയ പ്രാഥമിക ആരോഗ്യക്രേന്ദ്രത്തിലും ഡോക്ടര്‍ സേവനമനുഷ്ഠിച്ചിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.