കാസർകോട് : തലയിൽ ചക്ക വീണതിനെ തുടർന്ന് ചികിത്സയിലായിരുന്ന ഓട്ടോഡ്രൈവർ മരിച്ചു. കാസർകോട് കോടോം ബേളൂർ പഞ്ചായത്തിലെ ഏഴാംമൈൽ മുക്കുഴി കരിയത്തെ റോബിൻ തോമസ് (42) ആണ് മരിച്ചത്. വെള്ളിയാഴ്ച (26/06/2020)- ന് വൈകീട്ട് ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം.
മെയ് 19-നാണ് ഇദ്ദേഹത്തെ ചക്ക തലയിൽ വീണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊറോണ ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും ചികിത്സയിലിരിക്കെ സ്രവ പരിശോധന നടത്തിയിരുന്നു. മെയ് 23-ന് പരിശോധനാഫലം പോസിറ്റീവായി. രണ്ടാമത് നടത്തിയഫലം നെഗറ്റീവ് ആയിരുന്നെങ്കിലും രണ്ടാഴ്ചയിലധികമായി വെൻറിലേറ്ററിലായിരുന്നു. അപകടത്തിൽ ഉണ്ടായിരുന്ന പരിക്ക് ഭേദമായിരുന്നില്ല.
ഭാര്യ: അൽഫോൻസ
മക്കൾ: റിയ (നാലാം ക്ലാസ് വിദ്യാർഥി), റോൺ (യു കെ ജി വിദ്യാർത്ഥി)
അമ്മ: റോസമ്മ
പിതാവ് : പരേതനായ കോട്ടൂർ തോമസ്
സഹോദരങ്ങൾ: ജോൺ, റോയ്, റീന