കാസര്‍കോഡ്: സാമൂഹ്യനീതി വകുപ്പ് പ്രൊബേഷന്‍ ആന്റ് ആഫ്റ്റര്‍ കെയര്‍ പ്രോഗ്രാം സംവിധാനം വഴി മുന്‍ കുറ്റവാളികള്‍, പ്രൊബേഷണര്‍ എസ്‌ക്പ്യൂപ്പിള്‍ കുറ്റവാളികളുടെ ആശ്രിതര്‍ എന്നിവര്‍ക്കുള്ള സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി ഒറ്റതവണ 15000 രൂപ വീതം ധനസഹായവും അക്രമത്തിനിരയായവരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായവും അനുവദിക്കുന്നു. 2020-21 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ധനസഹായത്തിനായി കാസര്‍കോട് ജില്ലക്കാരായവര്‍ക്ക് അപേക്ഷിക്കാം. മുന്‍ വര്‍ഷങ്ങളില്‍ പദ്ധതിയുടെ ധനസഹായം ലഭ്യമായവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷകള്‍ ജൂലൈ 15 നകം കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 255 366, 9895964231
ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/86788

