കേന്ദ്ര സ്‌കോളര്‍ഷിപ്പെന്ന് വ്യാജ പ്രചരണം

കാസര്‍കോഡ്: കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് 19 സപ്പോര്‍ട്ടിങ് പ്രോഗ്രാം എന്ന പേരില്‍ 10000 രൂപ ലഭിക്കുന്ന സ്‌കോര്‍ഷിപ്പുണ്ടെന്ന രീതിയിലും ബിരുദ വിദ്യാര്‍ഥികള്‍ക്ക് സര്‍ദ്ദാര്‍ പട്ടേല്‍ സ്‌കോളര്‍ഷിപ്പ് എന്ന പേരിലും  സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചരണം തെറ്റാണെന്ന് ജില്ലാ വിദ്യഭ്യാസ ഉപഡയറക്ടര്‍ കെ വി പുഷ്പ അറിയിച്ചു. ഇങ്ങനെ ഒരു അറിയിപ്പ് ഇതുവരെ സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടില്ല. സ്‌കോളര്‍ഷിപ്പിന് രജിസ്റ്റര്‍ ചെയ്യാന്‍ നിരവധി പേരാണ് കമ്പ്യൂട്ടര്‍ സെന്ററുകളിലും അക്ഷയ കേന്ദ്രങ്ങളിലും എത്തുന്നത്.  ഉത്തര്‍ പ്രദേശിലെ നോയിഡയിലെ ഒരു സ്വകാര്യ വെബ്‌സൈറ്റിലേക്കാണ് വിവരങ്ങള്‍ പോകുന്നതെന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. നൂറു രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ബാങ്ക് അക്കൗണ്ട് അടക്കമുള്ള സ്വകാര്യ വിവരങ്ങള്‍ ഇത്തരം വ്യാജ വെസൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നത് ഭാവിയില്‍ വലിയ തട്ടിപ്പിനിരയാവാന്‍ സാധ്യതയുണ്ട്. അതിനാല്‍ നിജസ്ഥിതി മനസ്സിലാക്കാതെ ആരും ഇത്തരം തെറ്റായ പ്രചരണങ്ങളില്‍ വീഴരുതെന്നും വിദ്യഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.

ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/86790


Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →