തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പുതിയ ഒ പി തുടങ്ങി

തൃശൂര്‍: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പുതിയ ഒ പി ബ്ലോക്ക് തുടങ്ങി. ഒ പി അനക്സിലെ ആദ്യത്തെ ഒ പി ടിക്കറ്റ് പ്രിന്‍സിപ്പല്‍ ഡോ. എം എ ആന്‍ഡ്രൂസ് രോഗിക്ക് കൈമാറി ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇനിമുതല്‍ നെഞ്ചുരോഗാശുപത്രിക്ക് പുറകുവശമുള്ള ചൈല്‍ഡ് ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ താഴത്തെ നിലയില്‍ ജനറല്‍ മെഡിസിന്‍, പള്‍മണോളജി, പീഡിയാട്രിക്സ് വിഭാഗങ്ങളുടെ ഒ പി യും ഒന്നാം നിലയില്‍ കുട്ടികളുടെ ചികിത്സക്കായുള്ള ഒ പി യും പ്രവര്‍ത്തിക്കും.

മാനസികാരോഗ്യ വിഭാഗം ഒ പി ജെറിയാട്രിക് കെയര്‍ സെന്ററിലേക്ക് മാറ്റി. ഒ പി രാവിലെ 8 മുതല്‍ 12 വരെയായിരിക്കും. ഒ പി ടിക്കറ്റ്, രക്ത പരിശോധന, ഇ സി ജി, ഫാര്‍മസി മുതലായ സേവങ്ങള്‍ ഇവിടെ ലഭ്യമായിരിക്കും. മറ്റ് ഒ പികള്‍ക്ക് മാറ്റമില്ല. കോവിഡിന്റെ സാഹചര്യത്തില്‍ ചികിത്സക്കെത്തുന്ന രോഗികള്‍ തമ്മില്‍ സാമൂഹ്യ അകലം പാലിക്കുന്നതിന് വേണ്ടിയാണ് പുതിയ ഒ പി സംവിധാനം ഏര്‍പ്പെടുത്തിയത്. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ആര്‍ ബിജു കൃഷ്ണന്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. പി വി സന്തോഷ്, ജനറല്‍ മെഡിസിന്‍ മേധാവി ഡോ. എന്‍ വി ജയചന്ദ്രന്‍, ആര്‍ എം ഒ ഡോ. സി.പി മുരളി, ഡോ. ജിജിത് കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5584/Thrissur-government-medical-college-new-o.p.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →