ന്യൂഡല്‍ഹി: ഒസാമ ബിന്‍ലാദന്‍ രക്തസാക്ഷിയാണെന്ന് പാക് പ്രധാനമന്ത്രി അസംബ്ലിയില്‍ പ്രഖ്യാപിച്ചു. വഷളായ പാക് അമേരിക്കന്‍ ബന്ധത്തെ ഇത് കൂടുതല്‍ തകര്‍ക്കും. ഇമ്രാന്‍ അസംബ്ലിയില്‍ പ്രതിപക്ഷ ആക്രമണത്തില്‍ ഒറ്റപെട്ടു. സൈന്യത്തെയും ചാര സംഘടനയേയും കയ്യിലെടുത്ത് അധികാരം സുസ്ഥിരമാക്കുവാനുള്ള ഇമ്രാന്റെ തന്ത്രമാണ് ബിന്‍ ലാദനെ രക്തസാക്ഷിയായി മഹത്വവത്ക്കരിച്ചത് എന്ന് വിലയിരുത്തല്‍.
ഒസാമ ബില്‍ ലാദന്‍ രക്ത്വസാക്ഷിയാണെന്ന് പാക് അസംബ്ലിയില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ‘അമേരിക്കക്കാര്‍ അബോട്ടാബാദില്‍ എത്തി ലാദനെ കൊന്നു, രക്തസാക്ഷി ആക്കി. അതിനു ശേഷം ലോകം മുഴവന്‍ നമ്മളെ കുറ്റപ്പെടുത്തി. നമ്മുടെ ഒരു സുഹൃത്ത് രാജ്യം നമ്മളെ പോലും അറിയിക്കാതെ രാജ്യത്തു വന്നു ഒരാളെ കൊന്നു’വെന്നുമാണ് അദ്ദേഹം അസംബ്ലിയില്‍ പറഞ്ഞത്.
അതിനിടെ, ഇമ്രാന്‍ഖാന്റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷം രംഗത്ത് വന്നു. ‘ഒസാമ ബിന്‍ലാദന്‍ ഭീകരവാദിയാണ്. എന്നാല്‍ നമ്മുടെ പ്രധാനമന്ത്രി വിശേഷിപ്പിക്കുന്നത് രക്തസാക്ഷിയെന്നാണ്. പതിനായിരക്കണക്കിന് പേരെ കൂട്ടക്കൊല ചെയ്തതിന് പിന്നിലെ സൂത്രധാരനാണ് ഒസാമ’.- പിഎംഎല്‍- എന്‍ നേതാവ് ഖവാജ ആസിഫ് പറഞ്ഞു.
2011 മേയ് 1 ന് പാകിസ്താനില്‍ അമേരിക്ക നടത്തിയ സൈനിക ഓപ്പറേഷനില്‍ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടത്. പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ ഒളിവില്‍പാര്‍പ്പിച്ചിരുന്ന ലാദനെ അമേരിക്കന്‍ സൈന്യം വധിക്കുകയായിരുന്നു.