കരുതൽ തടങ്കലിൽ ഉള്ള ഒരു പ്രതിക്ക് കൊറോണ എന്ന് സംശയം; പെരുമ്പാവൂർ പോലീസ് സ്റ്റേഷൻ അടച്ചിട്ടു .

പെരുമ്പാവൂർ : പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ കരുതൽ തടങ്കലിൽ ഉണ്ടായിരുന്ന പ്രതികളിൽ ഒരാൾക്ക് കൊറോണ ബാധിച്ചു എന്ന സംശയത്തെ തുടർന്ന് പോലീസ് സ്റ്റേഷൻ താൽക്കാലികമായി അടച്ചിട്ടു. ബുധനാഴ്ച (24/06/2020)- നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

വെങ്ങോല ഉണ്ണി വധ കേസിലെ മുഖ്യപ്രതിയും ഗുണ്ടാനേതാവ് അനസിനെ സംഘത്തിൽപെട്ടവരുമായ രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. അതിൽ ഒരാൾക്ക് അസഹ്യമായ ചുമയും പനിയും ഉണ്ടായിരുന്നു. അയാൾ രോഗിയുമായി സമ്പർക്കം പുലർത്തിയിരുന്നു എന്നും പറയുന്നു. സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പരിശോധനാഫലം വരുന്നതുവരെ പോലീസ് സ്റ്റേഷൻ അടച്ചിട്ടു . അണുവിമുക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →