ഗാല്‍വണ്‍ താഴ്വരയില്‍ ഗണേഷ് റാം വീരമൃത്യു വരിക്കുമ്പോള്‍ ഛത്തീസ്ഗഢിലെ കുത്രുതോലയില്‍ പ്രതിശ്രുത വധുവിന്റെ ഹൃദയം കണ്ണുനീര്‍ വാര്‍ക്കുന്നു.

ഛത്തീസ്ഗഢ്‌: ഒരു മാസം മുമ്പ് വിവാഹം നിശ്ചയിച്ചുറപ്പിച്ച ഗണേഷ്‌റാം ഗാല്‍വണ്‍ താഴ്വരയില്‍ വീരമൃത്യു വരിക്കുമ്പോള്‍ ഛത്തീസ്ഗഢിലെ കുത്രുതോലയില്‍ പ്രതിശ്രുത വധുവിന്റെ ഹൃദയം കണ്ണുനീര്‍ വാര്‍ക്കുന്നു. ഛത്തീസ്ഗഡിലെ കാന്‍കെര്‍ ജില്ലയിലെ കുത്രുതോല സ്വദേശി ഗണേഷ് റാം കുഞ്ചാമിന്റെ വീരമൃത്യു വിവാഹത്തിനായി നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു..

വിവാഹം നിശ്ചയിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഗണേഷ് ഇന്ത്യ – ചൈന അതിര്‍ത്തിയായ ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ സേവനത്തിന് എത്തിയത്. ചൈന ബോര്‍ഡറിലേക്ക് പോകുന്നതിന് ഒരുമാസം മുന്‍പാണ് ഗണേഷ് കുടുംബത്തോട് സംസാരിച്ചത്. അതിന് ശേഷം ഗണേഷിനോട് സംസാരിക്കാന്‍ അവസരം ലഭിച്ചില്ല- ഗണേഷിന്റെ ബന്ധു പറയുന്നു.അതിര്‍ത്തിയിലെത്തി ഒരുമാസത്തിന് ശേഷം നടന്ന ചൈനീസ് ആക്രമണത്തില്‍ ഗണേഷ് ജീവന്‍ വെടിഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →