ഒരൊറ്റ കോളിൽ ബാങ്ക്‌ അക്കൗണ്ട് ചോർത്തുന്ന ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ

കൊല്ലം: നാപ്‌തോല്‍ എന്ന ഓൺലൈൻ വ്യാപാര ശൃംഖലയുടെ പേരിൽ നടത്തിയ തട്ടിപ്പിൽ കൊല്ലത്തെ ഒരു യുവതിക്ക് നഷ്ടപ്പെട്ടത് രണ്ടു ലക്ഷത്തോളം രൂപയാണ്. ഇത് ആദ്യമായിട്ടല്ല ഇത്തരം തട്ടിപ്പ് സംഘങ്ങൾ സാധാരണ ജനങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടുന്നത്. യുവതി ലോക്ക് ഡൗൺ സമയത്ത് ഡൽഹിയിൽ നിന്ന് കൊല്ലത്തെ സ്വന്തം വീട്ടിൽ താമസിക്കാൻ എത്തിയതായിരുന്നു. ഓൺലൈൻ നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് നാപ്‌തോലിന്റെ പേരിൽ തട്ടിപ്പുകാരിൽ നിന്ന് കോൾ വന്നത്. ഒരു കാർ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്നും അതിന്റെ ഇൻഷുറൻസ് ടാക്സ് ഒക്കെ ഈടാക്കുന്നതിനാണെന്ന് പറഞ്ഞാണ് ആദ്യത്തെ രണ്ടുതവണ പൈസ അവർ മേടിച്ചെടുത്തു. പിന്നീട് കുറച്ചുകൂടി തുക ആവശ്യപ്പെടുകയായിരുന്നു. ഇത്തരത്തിൽ രണ്ട് ലക്ഷത്തോളം രൂപ നഷ്ടമായതിനു ശേഷമാണ് അവരിൽനിന്ന് വിവരങ്ങളൊന്നും ലഭിക്കാതിരുന്നതിനെ തുടർന്ന് യുവതി പോലീസിൽ പരാതി നൽകിയത്. അത്തരത്തിൽ ഈ തട്ടിപ്പിന്റെ ചുരുളഴിയാൻ വഴിയായി.

നൂറുകണക്കിന് പേർക്കാണ് ഇത്തരത്തിൽ തട്ടിപ്പുകാരിൽ പെട്ട് ലക്ഷക്കണക്കിന് പൈസ നഷ്ടമാകുന്നത്. ഡൽഹി സൈബർ പോലീസിന്റെ ഔദ്യോഗിക ട്വിറ്റർ സന്ദേശങ്ങളിൽ മാസം 50 മുതൽ 100 വരെ കേസുകൾ ഇത്തരത്തിൽ രജിസ്റ്റർ ചെയ്യപ്പെടുന്നതായി കാണാം. വാട്സാപ്പിന്റെയോ മറ്റു സുപരിചിതമായ വ്യാപാര ശൃംഖലകളുടെയോ പേരിൽ ഔദ്യോഗിക ലോഗോ വച്ച് ഒരു പ്രൊഫൈൽ ഉണ്ടാക്കുകയും ഒരിക്കലെങ്കിലും ഇവരിൽനിന്ന് സാധനങ്ങൾ വാങ്ങിയവരിൽ അക്കൗണ്ട് നമ്പർ അടക്കം മറ്റു വിവരങ്ങൾ ചോർത്താൻ ഇവർക്ക് എളുപ്പം സാധിക്കും. എന്നിട്ട് അഥവാ ഉപഭോക്താക്കൾ പൈസ കൈമാറുവാൻ വിമുഖത കാണിച്ചാലും അക്കൗണ്ട് ഡിലീറ്റ് ചെയ്യാൻ ആണെന്ന പേരിൽ അവസാനമായി ഫോണിലേക്ക് വരുന്ന ഓ ടി പി ഒന്നു പറയാൻ ആവശ്യപ്പെടും. ഇത് മനസ്സിലാകുന്നതോടെ ഇവർക്ക് എളുപ്പത്തിൽ അക്കൗണ്ട് ചോർത്താം. ധാരാളമായി ഇത്തരത്തിലുള്ള തട്ടിപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും നമ്മുടെ സൈബർ പോലീസ് ഇതിൽ കുറച്ചുകൂടി ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. ഒരു കുറ്റകൃത്യം നടന്നുകഴിഞ് അതിന്റെ വേരുകൾ തേടി കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നു എന്നത് ഉറപ്പുവരുത്തുന്നതും മറ്റു സാധാരണ കുറ്റകൃത്യങ്ങൾ വിധിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് സൈബർലോകത്ത്. പോരാത്തതിന് എല്ലാവരും ഡിജിറ്റൽ യുഗത്തിലേക്ക് മാറാൻ തയ്യാറെടുക്കുന്ന ഈ കാലത്ത് അതിന്റെ സുരക്ഷയും പരമപ്രധാനമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →