ന്യൂഡൽഹി: ഒരു ഇന്ത്യൻ യോദ്ധാവിന് 5 ചൈനക്കാർ എന്ന കണക്കിൽ ആളെ ഇറക്കിയാണ് ഗാൽവൻ താഴ്‌വരയിൽ ചൈന ആസൂത്രിത പദ്ധതി നടപ്പാക്കിയത്. അത്രയധികം ആളുകളെ രഹസ്യമായി ചൈന അതിർത്തിയിൽ വിന്യസിച്ചിരുന്നു. ചൈനീസ് പട്ടാളം വെടിവെച്ചില്ലെങ്കിലും തോക്കുചൂണ്ടി ആണ് സന്തോഷ് ബാബു അടക്കമുള്ള സംഘത്തെ വിളിച്ചത്. ഇവർക്ക് ഒപ്പമുണ്ടായിരുന്നവർ വയർലസിലൂടെ വിവരം നൽകിയത് കൊണ്ട് 120 ഓളം വരുന്ന ഇന്ത്യൻ സംഘം അവരെ തടഞ്ഞു വച്ചിരുന്ന സ്ഥലത്ത് എത്തിച്ചേരുകയായിരുന്നു. സംഘം തിരിച്ചെത്തിയതോടെയാണ് ആസൂത്രണത്തിന്റെ ശരിയായ രൂപം പുറത്തുവന്നത്. സന്തോഷ് ബാബുവിനെയും സഹസൈനീകരേയും തടഞ്ഞ സംഘത്തിന് പിന്തുണയുമായി ഒളിച്ചിരുന്ന കൂടുതല്‍ ചൈനീസ് പട്ടാളക്കാര്‍ എത്തി.
തോക്ക് ഉപയോഗിക്കുന്നതിന് ഉത്തരവില്ലാത്തതിനാൽ കൈകൊണ്ട് ചൈനീസ് പട്ടാളത്തെ നേരിടേണ്ട ഗതികേടിലായിരുന്നു ഇന്ത്യൻ യോദ്ധാക്കൾ. എന്നാൽ ചൈനീസ് പട്ടാളം ആകട്ടെ ഏതുനിമിഷവും വെടിയുതിർക്കാൻ എന്ന നിലയിൽ തോക്കുചൂണ്ടി നിൽക്കുകയായിരുന്നു. ഇങ്ങനെ തോക്കിൻമുനയിൽ നിർത്തിയിരിക്കുന്ന ആളുകൾക്ക് നേരെയാണ് മുള്ളുകമ്പി കല്ലിനു ചുറ്റും പൊതിഞ്ഞു കെട്ടി ഉണ്ടാക്കിയ മാരക ആയുധവും മുള്ള് കമ്പി ചുറ്റിയ വടിയും ഉപയോഗിച്ച് ആക്രമിച്ചത്.
തെർമൽ ഇമേജിങ് സംവിധാനമുപയോഗിച്ച് ഇന്ത്യൻ സൈനികരുടെ സാന്നിധ്യം എവിടെയൊക്കെ എന്ന് ഉറപ്പുവരുത്തിയതിനു ശേഷമായിരുന്നു ആക്രമണം.
കേണൽ സന്തോഷ് ബാബു അടക്കം 20 സൈനികരുടെ ജീവനാണ് താഴ്‌വരയിൽ രാജ്യത്തിനായി ബലികൊടുത്തത്. ഇരുപക്ഷവും ചേർന്നെടുത്ത ധാരണയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുമ്പോഴാണ് സന്തോഷും സംഘവും ആക്രമിക്കപ്പെട്ടതും കൊലചെയ്യപ്പെട്ടതും. രണ്ടു സൈന്യങ്ങളുടെയും പട്രോളിംഗ് മേഖലയ്ക്കിടയിൽ ഇരുകൂട്ടരുമില്ലാത്ത മേഖല സൃഷ്ടിക്കുവാൻ തീരുമാനിച്ചിരുന്നു. ആ പ്രദേശത്ത് നിന്ന് രണ്ടുകൂട്ടരും പിൻവാങ്ങാൻ ധാരണയിലെത്തി. എന്നാൽ അവിടെ ഉണ്ടായിരുന്ന ചൈനീസ് ടെന്റ് പൊളിച്ചുനീക്കാൻ അവർ കൂട്ടാക്കിയില്ല. ധാരണ ഉള്ളതുകൊണ്ട് ഇത് നീക്കം ചെയ്യുവാൻ സന്തോഷ് ബാബുവും സംഘവുമെത്തി ചേർന്നപ്പോഴാണ് ആക്രമണം ആരംഭിച്ചത്. തെർമൽ ഇമേജിങ് സംവിധാനമുപയോഗിച്ച് ഇന്ത്യൻ സൈനികരുടെ സാന്നിധ്യം എവിടെയൊക്കെ എന്ന് ഉറപ്പുവരുത്തിയതിനു ശേഷമായിരുന്നു ആക്രമണം.
പുറംലോകമറിയാതെ ഇന്ത്യൻ സൈനികരുടെ കൂട്ടക്കുരുതി ആയിരുന്നു ചൈന ആസൂത്രണം ചെയ്തത് എന്ന് വ്യക്തം. നിയമവും മേലുദ്യോഗസ്ഥരുടെ നിർദ്ദേശങ്ങളും അതേപടി പാലിക്കുന്ന സ്വഭാവമുള്ള ഇന്ത്യൻ സൈന്യം ഒടുവിൽ പ്രാണരക്ഷാർത്ഥം തിരിച്ചടിക്കുകയായിരുന്നു. ചൈനീസ് ആയോധനകലയിൽ വിദഗ്ധരായ സംഘത്തെ മാത്രം തിരഞ്ഞെടുത്ത് കാൽവരിയിൽ എത്തിക്കുകയായിരുന്നു. തോക്കിനേക്കാൾ മാരകമായ വിധത്തിൽ അടുത്തുനിന്നുള്ള യുദ്ധത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ആയുധങ്ങളുമായി, മുൻകൂട്ടി ഉണ്ടാക്കിയ പദ്ധതിയും റിഹേഴ്സലും കഴിഞ്ഞ, എണ്ണത്തിൽ വളരെ വലിയ സൈന്യത്തോട് ആയിരുന്നു ഇന്ത്യൻ പോരാട്ടം.
14000 അടി ഉയരത്തിൽ രക്തം ഉറയുന്ന തണുപ്പിൽ , രാത്രിയിൽ, പ്രാകൃത ആയുധങ്ങൾ കൊണ്ട് നടത്തിയ ഏറ്റുമുട്ടൽ സൈനീക അക്കാഡമികളിലെ പാഠങ്ങളായി മാറാൻ പോവുകയാണ്.
സൈനിക പോരാട്ടങ്ങളുടെ ചരിത്രത്തിൽ പുതിയ ഒരു അധ്യായമാണ് ഇന്ത്യൻ സൈന്യം രചിച്ചത്. ഇന്ത്യൻ യോദ്ധാക്കൾക്ക് തുല്യരല്ല ചൈനീസ് പട്ടാളം എന്ന് ഗാൽവനിലെ പോരാട്ടം തെളിയിച്ചു. അപ്രതീക്ഷിത സമയത്ത് മാരകമായി ആക്രമിക്കുന്ന ചൈനീസ് ആയോധന രീതിയാണ് അവരുടെ സൈന്യവും പയറ്റിയത്. പക്ഷേ ഏതു പ്രതികൂല സാഹചര്യത്തിലും മനോനിയന്ത്രണവും ശൗര്യവും കൈവിടാത്ത ഇന്ത്യൻ ആയോധന പാരമ്പര്യം തന്നെയാണ് ഗാൽവനിലും ചൈനയെ തകർത്തുകളഞ്ഞത്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണമാണ് യുദ്ധത്തിലെ നേട്ടത്തിന്റെ മാനദണ്ഡമെങ്കിൽ ഗാൽവനിൽ ചൈന തകർന്നു എന്നു തന്നെ പറയാം. എല്ലാ ആസൂത്രണവും പരിശീലനവും ചൈനീസ് പട്ടാളക്കാർക്ക് ഉണ്ടായിരുന്നു. എണ്ണത്തിൽ അഞ്ചിരട്ടി ആയിരുന്നു. പിന്നിൽ സഹായത്തിന് റിസർവ് ഫോഴ്സ് ഉണ്ടായിരുന്നു. സജ്ജമാക്കി നിർത്തിയ ഹെലികോപ്റ്ററുകളും ടാങ്കുകളും ഉണ്ടായിരുന്നു. എന്നിട്ടും കൂടുതൽ ആളുകൾ മരിച്ചത് ചൈനീസ് പക്ഷത്താണ്. വാർത്താ ഏജൻസിയായ എൻഐഎ യുടെ കണക്കുപ്രകാരം 43 ചൈനീസ് പട്ടാളക്കാർ കൊല്ലപ്പെട്ടു. അമേരിക്കൻ ഇൻറലിജൻസ് പുറത്തുവിട്ട കണക്കുപ്രകാരം ചൈനക്കാരുടെ മരണം 35 ആണ് . ഹെലികോപ്റ്റർ ഉപയോഗിച്ച് നടത്തിയ രക്ഷാപ്രവർത്തനത്തിൽ കൊണ്ടുപോയ മൃതദേഹങ്ങളുടെ എണ്ണം അടിസ്ഥാനമാക്കിയാണ് അമേരിക്കൻ ഇൻറലിജൻസ് വിവരം. ചൈനീസ് പക്ഷത്ത് നഷ്ടങ്ങൾ ഉണ്ടായി എന്ന് മാത്രം പറഞ്ഞു കാര്യങ്ങൾ ഒളിപ്പിക്കാൻ ശ്രമിച്ച ചൈനയ്ക്ക് ഒടുവിൽ 30 സൈനികരുടെ മരണം സ്ഥിരീകരിക്കേണ്ടി വന്നു. സംഭവ സ്ഥലത്ത് വെച്ചുള്ള മരണസംഖ്യ ആണിത്. ആശുപത്രിയിലേക്ക് നീക്കം ചെയ്യപ്പെട്ടതിനുശേഷമുള്ള കണക്കുകൾ ഇതിലില്ല.
14000 അടി ഉയരത്തിൽ രക്തം ഉറയുന്ന തണുപ്പിൽ , രാത്രിയിൽ, പ്രാകൃത ആയുധങ്ങൾ കൊണ്ട് നടത്തിയ ഏറ്റുമുട്ടൽ സൈനീക അക്കാഡമികളിലെ പാഠങ്ങളായി മാറാൻ പോവുകയാണ്.

