സീരിയല്‍ താരമായ മോഹേന കുമാരി സിംങും കുടുംബവും ആശുപത്രി വിട്ടു.

ഋഷികേശ്‌: കോവിഡ് ചികില്‍സയിലായിരുന്ന ഹിന്ദി സീരിയല്‍ താരമായ മോഹേന കുമാരി സിംങും കുടുംബവും ആശുപത്രി വിട്ടു. 10 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് നടിയും കുടുംബവും വീട്ടിലേക്ക് പോയത്. എന്നാല്‍ വീട്ടിലും ഐസലോഷനില്‍ കഴിയുമെന്നും കോവിഡ് നെഗറ്റീവായിട്ടില്ലെന്നും നടി ഇന്നലെ(13-06-20) അറിയിച്ചു.

ഋഷികേശിലെ അപ്പോളോ ആശുപത്രിയിലാണ് മോഹേനയും കുടുംബവും ചികിത്സ തേടിയിട്ടുള്ളത്.

‘യേ രിഷ്ത ക്യാ കഹലാതെ ഹൈ’ എന്ന സീരിയലിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മൊഹേന. താനും ഭര്‍ത്താവുമുള്‍പ്പടെ കുടുംബത്തിലെ ഏഴുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് മൊഹേന തന്നെയാണ് വ്യക്തമാക്കിയത്.

മൊഹേനയുടെ ഭര്‍ത്താവ് സുയേഷ് റാവത്ത്, ഭര്‍തൃപിതാവും ഉത്തരാഖണ്ഡ് ടൂറിസം മന്ത്രിയുമായ സത്പാല്‍ മഹാരാജ്, ഭര്‍തൃമാതാവ് അമൃത റാവത്ത് എന്നിവരുള്‍പ്പടെ ഏഴ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

അമൃത റാവത്തിനാണ് കുടുംബത്തില്‍ ആദ്യമായി രോഗം കണ്ടെത്തിയത്. തുടര്‍ന്ന് ബാക്കിയുള്ള കുടുംബാംഗങ്ങളെ ഹോം ക്വാറന്റൈനിലല്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു.

ഉത്തരാഖണ്ഡ് മന്ത്രിയുടെ മകനുമായി കഴിഞ്ഞ ഒക്ടോബറിലാണ് മൊഹേനയുടെ വിവാഹം കഴിഞ്ഞത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →