കുമളി 14-ാം വാര്‍ഡില്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍

ഇടുക്കി: കുമളി ഗ്രാമപഞ്ചായത്തിലെ  14-ാം വാര്‍ഡില്‍ കോവിഡ് സെക്കന്‍ഡറി കോണ്‍ടാക്ടിന്റെ പശ്ചാത്തലത്തില്‍ കര്‍ശന ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി  ജില്ലാ കളക്ടര്‍  ഉത്തരവു പുറപ്പെടുവിച്ചു.

നിയന്ത്രണങ്ങള്‍:

1) വാര്‍ഡില്‍ വളരെ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ പൊതുജനങ്ങള്‍ പുറത്തിറങ്ങുന്ന സാഹചര്യമുണ്ടായാല്‍ നിര്‍ബന്ധമായും മുഖാവരണം ധരിക്കേണ്ടതും, സാമൂഹിക അകലം പാലിക്കേണ്ടതും, മറ്റ് വ്യക്തി സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുമാണ്. മുഖാവരണം ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്.

2) വാര്‍ഡിലേക്കും, പുറത്തേക്കും അവശ്യ സര്‍വ്വീസുകള്‍ക്കായി നിശ്ചിത റോഡുകളിലൂടെ മാത്രം ഗതാഗതം അനുവദിക്കും. മറ്റ് റോഡുകള്‍ പൂര്‍ണ്ണമായി അടച്ചിടും.

3) അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ ഉള്‍പ്പെടെയുള്ളവ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടില്ല.

4) അവശ്യ വസ്തുക്കള്‍, ആവശ്യമുള്ളവരുടെ വീടുകളിലേക്ക് നേരിട്ട് എത്തിച്ച് നല്‍കുന്നതിനുള്ള നടപടികള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുടെ സേവനം വിനിയോഗിച്ച്, നിര്‍വ്വഹിക്കുന്നതിന് കുമളി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഈ  ആവശ്യത്തിലേക്ക് മാത്രമായി പ്രത്യേകം നിശ്ചയിച്ചിട്ടുള്ള കടകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് അനുവാദം നല്‍കി.  വാര്‍ഡില്‍ ഇത്തരം ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള സന്നദ്ധ സേവകരുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കേണ്ടതാണ്.

5) കണ്‍ടെയിന്‍മെന്റ് മേഖലയിലൂടെ അവശ്യവസ്തുക്കളുമായി കടന്നുപോകുന്ന ചരക്ക് വാഹനങ്ങള്‍ക്ക് ഇളവ് ഉണ്ടായിരിക്കും.

6) മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ പമ്പുകള്‍, ഗ്യാസ് ഏജന്‍സികള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കാം.

7) കണ്‍ടെയിന്‍മെന്റ് മേഖലയില്‍ നിന്നും പുറത്തേക്കോ, അകത്തേക്കോ യാത്ര ചെയ്യുന്നവരെ കര്‍ശനമായി പരിശോധിക്കും.  ഉത്തരവിന്റെ ലംഘനം ശ്രദ്ധയില്‍ പ്പെട്ടാല്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്.

8) ഹോട്ടലുകള്‍, ബേക്കറികള്‍, തട്ടുകടകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കുവാന്‍ പാടില്ല.

9 )സാമൂഹിക അടുക്കളകള്‍ക്ക് തുടര്‍ന്നും പ്രവര്‍ത്തിക്കാവുന്നതാണ്.

10) കണ്‍ടെയിന്‍മെന്റ് മേഖലയില്‍ കൊവിഡ് – 19 മായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യം, പോലീസ്, റവന്യൂ, തദ്ദേശ സ്വയംഭരണം, ഫയര്‍ & റസ്‌ക്യൂ, സിവില്‍ സപ്ലൈസ്, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി എന്നിവയുടെ ഓഫീസുകളില്‍ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ജീവനക്കാരെ മാത്രം ഡ്യൂട്ടിക്ക് നിയോഗിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്.

11) കണ്‍ടെയിന്‍മെന്റ് മേഖലയില്‍ പൊതുമേഖലാ/ഷെഡ്യൂള്‍ഡ്/സഹകരണ ബാങ്കുകള്‍ രാവിലെ 10 മണിമുതല്‍ ഉച്ചയ്ക്ക് 2 മണി വരെ പരമാവധി 50 ശതമാനം ജീവനക്കാരെ മാത്രം നിയോഗിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്. 

12) ബാങ്കുകളില്‍ എത്തിചേരുന്ന പൊതുജനങ്ങള്‍ക്ക് ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തേണ്ടതും, ഒരേസമയം 5 പേരില്‍ കൂടുതല്‍ ബാങ്കിനുള്ളില്‍ പ്രവേശിക്കുന്നില്ല എന്നുറപ്പാക്കേണ്ടതുമാണ്. മറ്റ് ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കേണ്ടതില്ല.

കണ്‍ടെയിന്‍മെന്റ് മേഖലകള്‍ ഒഴികെയുള്ള ജില്ലയുടെ മറ്റ് മേഖലകളില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളും ഇളവുകളും ബാധകമായിരിക്കുന്നതാണ്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5208/-Lockdown-Restrictions-in-Kumali-14th-Ward.html











Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →