കാര്‍ത്തികപ്പള്ളിയില്‍ 12 വയസ്സു കാരിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

ഹരിപ്പാട്: കാര്‍ത്തികപ്പള്ളിയില്‍ 12 വയസ്സുകാരിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. മഹാദേവികാട് ചിറ്റൂര്‍ വീട്ടില്‍ അശ്വതിയുടെ മകള്‍ ഹര്‍ഷ(12)യെയാണ് വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ ഞായറാഴ്ച രാവിലെ കണ്ടെത്തിയത്. നങ്ങ്യാര്‍കുളങ്ങര ബിബിഎച്ച്എസ്എസിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയാണ്. ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ചു കിടന്നതാണെന്നും രാവിലെ മകളെ വിളിച്ചിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് മുറിയുടെ കതകു തുറന്ന പ്പോഴാണ് മരിച്ചനിലയില്‍ കണ്ടതെന്നുമാണ് വീട്ടുകാര്‍ പറയുന്നത്.

അശ്വതിയുടെ ആദ്യവിവാഹത്തിലെ മകളാണ് ഹര്‍ഷ. ഹര്‍ഷയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്തുവന്നിട്ടുണ്ട്. കുട്ടിയെ അശ്വതി നിരന്തരം ഉപദ്രവിച്ചിരുന്നതായിട്ടാണ് നാട്ടുകാരുടെ ആരോപണം. തൃക്കുന്നപ്പുഴ പോലീസ് കേസെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →