ജോലി പോയി, ജീവിക്കാന്‍ പഴകച്ചവടം തുടങ്ങിയ അധ്യാപകന് സഹായവുമായി വിദ്യാര്‍ത്ഥികള്‍

നല്ലൂര്‍: ആന്ധ്രപ്രദേശില്‍ ജോലി നഷ്ടപ്പെട്ട് തെരുവില്‍ പഴകച്ചവടം തുടങ്ങിയ അധ്യാപകന് സഹായവുമായി വിദ്യാര്‍ത്ഥികള്‍. ഏകദേശം 86000 രൂപയാണ് കുട്ടികല്‍ അധ്യാപകനുവേണ്ടി പിരിച്ച് നല്‍കിയത്.

അധ്യാപകനെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം(12-06-20) വാര്‍ത്ത വന്നതോടെയാണ് വിദ്യാര്‍ത്ഥികള്‍ സഹായവുമായി എത്തിയത്.

കഴിഞ്ഞ 15 വര്‍ഷമായി നല്ലൂര്‍ ജില്ലയിലെ സ്വകാര്യ സ്‌കൂളില്‍ തെലുങ്ക് അധ്യാപകനായിരുന്നു വെങ്കട സുബ്ബയ്യ. ഇത്തവണ ക്ലാസിലേക്ക് സ്‌കൂള്‍ മാനേജ്‌മെന്റ് പറഞ്ഞ അത്രയും കുട്ടികളെ ചേര്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഇതാണ് നല്ലൂര്‍ സുബ്ബയ്യയ്ക്ക് ജോലി നഷ്ടപ്പെടാന്‍ കാരണം.

ലോക്ഡൗണ്‍ കാരണം സ്‌കൂളടച്ചപ്പോള്‍ ഓണ്‍ലൈനില്‍ ക്ലാസെടുത്തു, പക്ഷേ അധ്യാപനത്തോടൊപ്പം പുതിയ കുട്ടികളെയും ക്ലാസില്‍ ചേര്‍ക്കണമെന്ന് മാനേജ്‌മെന്റ് ആവശ്യപ്പെട്ടു. പക്ഷെ സ്‌കൂള്‍ അനുവദിച്ച സമയത്തിനുള്ളില്‍ വേണ്ടത്ര പുതിയ കുട്ടികളെ കണ്ടെത്താനായില്ല. ജോലിക്കുവരേണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. അങ്ങനെയാണ് പഴക്കച്ചവടം തുടങ്ങേണ്ടി വന്നത്. ഇത് തന്റെമാത്രം അവസ്ഥയല്ലെന്ന് വെങ്കട സുബ്ബയ്യ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →