കൊവിഡ് ഭേദമായ ആളെ ആശുപത്രിയില്‍ കിടത്തിയിട്ട് രോഗിയെ വീട്ടില്‍വിട്ടു

ദിസ്പുര്‍: രോഗമുക്തി നേടിയ ആള്‍ക്കുപകരം രോഗിയെ ആശുപത്രിയില്‍നിന്നു വിട്ടയച്ചു. അസമിലെ ദറാങ് ജില്ലയില്‍ മംഗല്‍ദായി സിവില്‍ ആശുപത്രി അധികൃതര്‍ക്കാണ് ഗുരുതരമായ വീഴ്ച്ച സംഭവിച്ചത്. സംഭവത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ജില്ലാ ഭരണകൂടം. രണ്ടു കൊറോണ രോഗികള്‍ക്കും ഒരേ പേര് ആയതിനാലാണ് പിഴവു പറ്റിയതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഇതില്‍ ഒരാള്‍ ജൂണ്‍ മൂന്നിനും അടുത്തയാള്‍ ജൂണ്‍ അഞ്ചിനുമാണ് ആശുപത്രിയില്‍ അഡ്മിറ്റായത്.

രോഗമുക്തി നേടിയ 14ല്‍ ആറുപേരെ ആദ്യം വിട്ടയക്കാനായിരുന്നു അധികൃതരുടെ തീരുമാനം. ആശുപത്രിയില്‍നിന്ന് പോയ കൊവിഡ് രോഗി സ്വന്തം ഗ്രാമത്തിലെത്തിച്ചേര്‍ന്നു. പിന്നീട് പിഴവ് സംഭവിച്ചതറിഞ്ഞ ആശുപത്രി അധികൃതര്‍ രോഗിയെ ചെന്നുകണ്ട് തിരികെ ആശുപത്രിയിലെത്തിച്ചു. ഇയാളുടെ വീടും പരിസരവും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →