സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് ഇന്നലെ, വെള്ളിയാഴ്ച (12/06/2020)കാണാതായ അണ്ടർ സെക്രട്ടറിയുടെ മൃതദേഹം കണ്ടെത്തി. ഇള ദിവാകരനാണ് മരിച്ചത്. ചിറയിൻകീഴ് അടുത്തുള്ള വാമനപുരത്തിനടുത്ത് അന്തിക്കടവില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
വെള്ളിയാഴ്ച വൈകിട്ട് പുഴയുടെ കരയിൽ ഇവരുടെ സ്കൂട്ടർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ആറ്റിൽ ചാടിയതാകാം എന്ന് സംശയം ഉയർന്നു. തുടർന്ന് തിരച്ചിൽ നടത്തി ശക്തമായിരുന്നതിനാൽ മൃതദേഹം കണ്ടെത്താൻ പ്രയാസം നേരിട്ടു. മരണകാരണം ആത്മഹത്യയാണോ എന്ന് വ്യക്തമല്ല. പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
വലിയ ഏല, തോട്ടവാരം അയന്തി കടവിനു സമീപത്തുനിന്ന് ഇള ഉപയോഗിച്ചിരുന്ന സ്‌കൂട്ടര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കാണാതാവുന്നതിനു തലേദിവസം വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെ ഇള സ്‌കൂട്ടറില്‍ കടവിനു സമീപം വന്നിരുന്നതായി നാട്ടുകാര്‍ പൊലീസിനോടു പറഞ്ഞു. പരേതനായ ലൈജുവാണ് ഭര്‍ത്താവ്. മക്കള്‍: ഭവ്യ ലൈജു (കെഎസ്ഇബി സബ് എന്‍ജിനീയര്‍, പാലച്ചിറ), അദീന ലൈജു (പ്ലസ്2 വിദ്യാര്‍ഥിനി).

