ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്ന് ശവപറമ്പായി മാറിയിരിക്കുന്ന ബ്രസീലില്‍ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍ സ്ഥലമില്ലാത്ത അവസ്ഥ. ഇതിനെ തുടര്‍ന്ന് നിലവിലുള്ള സെമിത്തേരിയിലെ കല്ലറകള്‍ മൃതദേഹ അവശിഷ്ടങ്ങള്‍ നീക്കി ഒഴിപ്പിക്കുകയാണ് അധികൃതര്‍.
മൂന്ന് വര്‍ഷം മുമ്പ് മരിച്ചവരുടെ അവശിഷ്ടങ്ങള്‍ വരെ പുറത്തെടുത്ത് ബാഗിലാക്കി സൂക്ഷിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്ന് വെള്ളിയാഴ്ച(12-06-20) ഇറക്കിയ പ്രസ്താവനയില്‍ സാവോ പോളോയുടെ മുനിസിപ്പല്‍ അധിൃതര്‍ പറഞ്ഞു. ഇവ 15 ദിവസത്തിനുള്ളില്‍ കണ്ടെയ്‌നറുകളിലാക്കി പിന്നീട് നീക്കം ചെയ്യും.12 ദശലക്ഷം ആളുകള്‍ താമസിക്കുന്ന നഗരത്തില്‍ വ്യാഴാഴ്ച വരെ 5,480 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മനസു മരവിപ്പിക്കുന്നതാണ് ഈ കാഴ്ചകളാണ് ഇവിടെയുള്ളത്. മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ലാത്തതിനാല്‍ കൂട്ടത്തോടെ കുഴിച്ചുമൂടുകയാണിവിടെ. ഇതിന്റെ ദൃശ്യങ്ങളും ലോകത്തെ മുഴുവന്‍ ഞെട്ടിച്ചിരുന്നു.

ബ്രസീലിലെ സ്ഥിതി മോശമാകുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. നേരത്തെ ഫോര്‍മോസ സെമിത്തേരിയിലേക്ക് കൂട്ടത്തോടെ മൃതദേഹങ്ങള്‍ എത്തുന്നതിനാല്‍ അടുത്തടുത്ത് കുഴിയെടുത്ത് കുരിശുനാട്ടി സംസ്‌കരിക്കുകയായിരുന്നു ചെയ്തിരുന്നത്. മൃതദേഹത്തെ പ്രോട്ടോക്കോള്‍ പ്രകാരം കൈകാര്യം ചെയ്യാനുള്ള പെടാപ്പാടിലാണ് സെമിത്തേരി അധികൃതര്‍.
കൊറോണയെ തടയാന്‍ ഫലപ്രദമായി നടപടി സ്വീകരിക്കാത്ത ബ്രസീലിയന്‍ പ്രസിഡന്റ് ജെയിന്‍ ബോല്‍സൊനാരോയുടെ നടപടിയില്‍ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. അശാസ്ത്രീയമായ പല തീരുമാനങ്ങളും കോവിഡ് ബാധ കൂടാന്‍ കാരണമായിരിക്കുകയാണ്. വന്‍ വിമര്‍ശനമാണ് മുന്‍ ആര്‍മി ക്യാപ്റ്റന്‍ കൂടിയായ ബ്രസീലിയന്‍ പ്രസിഡന്റിനെതിരെ ഉയരുന്നത്. ഔദ്യോഗിക കണക്ക് ഇതൊന്നുമാകില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പ്രസിഡന്റിന്റെ തീരുമാനങ്ങളുമായി യോജിക്കാതെ വരുന്നതോടെ രണ്ട് ആരോഗ്യമന്ത്രിമാരാണ് തുടര്‍ച്ചയായി രാജി വച്ചത്. ഉന്നത മേഖലയിലെ ആരോഗ്യ വിദഗ്ധരും കടുത്ത പ്രതിഷേധത്തിലാണ്.