താനൂര്‍: വള്ളം മറിഞ്ഞ് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളി പുതിയ കടപ്പുറം സ്വദേശി കണ്ണപ്പന്റെപുരക്കല്‍ സലാമിന്റെ (40) മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ ആറുമണിയോടെ സുഹൃത്തായ സാവാനാജിന്റെ പുരക്കല്‍ സാജി(38)ക്കൊപ്പം മീന്‍ പിടിക്കാന്‍ പോയതാണ്. ശക്തമായ തിരയില്‍പ്പെട്ട് ഇവരുടെ വഞ്ചി മറിയുകയായിരുന്നു. വഞ്ചിയുടെ ഒരുഭാഗത്ത് പിടിച്ചുകിടന്ന് സാജി രക്ഷപ്പെട്ടു. വെള്ളിയാഴ്ച്ച പകല്‍ 11 മണിയോടെ കൂട്ടായി പണ്ടായി ഭാഗത്തുനിന്ന് മത്സ്യതൊഴിലാളികള്‍ക്കാണ് മൃതദേഹം ലഭിച്ചത്.