തൃശ്ശൂരിൽ അപ്രതീക്ഷിത സാഹചര്യമില്ല; അടച്ചിടേണ്ട ആവശ്യവുമില്ല.

തൃശ്ശൂർ : ആരോഗ്യ പ്രവർത്തകർ, ചുമട്ടുതൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ എന്നീ വിഭാഗങ്ങളിൽ കൊറോണ രോഗ ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്ന്, വെള്ളിയാഴ്ച (12/06/2020) തൃശൂരിൽ ചേർന്ന മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം സാഹചര്യം വിലയിരുത്തി. തൃശ്ശൂരിൽ അപ്രതീക്ഷിതമായ സാഹചര്യം ഇല്ല എന്നും നഗരം അടച്ചിടേണ്ടതില്ല എന്നും യോഗം വിലയിരുത്തി. മന്ത്രി എ സി മൊയ്തീൻ, വി എസ് സുനിൽകുമാർ എന്നിവർ പങ്കെടുത്ത യോഗമാണ് ഈ വിലയിരുത്തൽ നടത്തിയത്.

തൃശ്ശൂരിൽ ശുചീകരണ തൊഴിലാളികളുടെ സമ്പർക്ക പട്ടിക തയ്യാറാക്കി. ജില്ലയിൽ ആകെ 919 പേരെ നിരീക്ഷണത്തിൽ ആക്കി.

കൊറോണാ വ്യാപനമുള്ള പ്രദേശങ്ങളിൽ കർശന നിയന്ത്രണം തുടരും. ആരോഗ്യ പ്രവർത്തകരിൽ രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് ഗൗരവമുള്ളതാണെന്ന് യോഗം വിലയിരുത്തി. നേരത്തെ വിലയിരുത്തിയതിനപ്പുറം രോഗികളുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടില്ല. ഇപ്പോഴത്തെ സ്ഥിതി അപ്രതീക്ഷിതം എന്ന് പറയാനാവില്ല. ആളുകൾ അനാവശ്യമായി റോഡുകളിൽ ഇറങ്ങുന്നതും സഞ്ചരിക്കുന്നതും തടയുവാൻ പോലീസ് ഇടപെടും. തൃശ്ശൂർ ജില്ലാ അടച്ചിടേണ്ട സാഹചര്യവുമില്ല.

രോഗികളുടെ എണ്ണത്തിൽ വർധന ഉണ്ടായ സാഹചര്യത്തിൽ തൃശ്ശൂർ ജില്ല അടച്ചിടണമെന്ന് ആവശ്യം ടി എൻ പ്രതാപൻ എംപി ഉന്നയിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →