കണ്ണൂരില്‍ മധ്യവയസ്‌കന്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത് സംശയകരം

കണ്ണൂര്‍: കണ്ണൂരില്‍ വീടിനുള്ളില്‍ സംശയകരമായ സാഹചര്യത്തില്‍ മധ്യ വയസ്‌കനെ മരിച്ചനിലയില്‍ കാണപ്പെട്ടു. അയ്യമലയില്‍ ജോയിക്കുട്ടി(52)യാണ് മരിച്ചത്. ചെറുപുഴ കുണ്ടംതടത്തില്‍ ഒറ്റയ്ക്ക് താമസിക്കുന്നയാളെയാണ് അടുക്കളയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ വിളിച്ചിട്ട് ഇയാളെ കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ അന്വേഷിച്ചപ്പോഴാണ് മരിച്ചുകിടക്കുന്നതു കണ്ടത്. ചെറുപുഴ സ്റ്റേഷനിലെ എസ്‌ഐമാരായ മഹേഷ് ആര്‍ നായര്‍, സി തമ്പാന്‍, കെ പി ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. പുളിങ്ങോം മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകരും സ്ഥലത്തെത്തി എല്ലാ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് മൃതദേഹം എടുത്തത്. പരേതനായ ആന്റണി- ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →