ഡല്‍ഹി ജുമാ മസ്ജിദ് സെക്രട്ടറി കോവിഡ് ബാധിച്ച് മരിച്ചു,

ന്യൂഡല്‍ഹി: കോവിഡ് 19 ബാധിച്ച് ഡല്‍ഹി ജുമാ മസ്ജിദ് ഷാഹി ഇമാമിന്റെ സെക്രട്ടറി അമാനുള്ളാഹ് മരണപ്പെട്ട സാഹചര്യത്തില്‍ പള്ളി അടച്ചിടാന്‍ തീരുമാനിച്ചു.

ജൂണ്‍ 30 വരെയാണ് അടച്ചത്. ഇന്ന് രാത്രി ബുധന്‍(11-06-20) എട്ട് മണി മുതലാണ് പള്ളി അടക്കുകയെന്ന് ഇമാം സയ്യിദ് അഹമ്മദ് ബുഖാരി വ്യക്തമാക്കി.

ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി തിങ്കളാഴ്ചയാണ് പള്ളി തുറന്നത്‌. ജൂണ്‍ മൂന്നിനായിരുന്നു അമാനുള്ളാഹിനെ ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പണ്ഡിതന്മാരുടെയും പൊതു ജനത്തിന്റെയും അഭിപ്രായം തേടിയതിന് ശേഷമാണ് മസ്ജിദ് അടയ്ക്കാന്‍ തീരുമാനിച്ചതെന്നും ഇമാം അറിയിച്ചു.

ലോക്ഡൗണിനെ തുടര്‍ന്ന് രണ്ട് മാസമായി അടച്ചിട്ട ഡല്‍ഹി ജുമാ മസ്ജിദ് നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറക്കാമെന്ന കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശപ്രകാരമാണ് തുറന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →