കൊറോണ പോയിട്ടും ഗ്രാമത്തിലേക്കു മടങ്ങിവരാന്‍ ആരുമില്ല; ഒരു നാട് ഇല്ലാതാവുന്നതു തടയാന്‍ 85 രൂപയ്ക്ക് വീടുകള്‍ വില്‍പ്പനയ്ക്കുവച്ച് സര്‍ക്കാര്‍

റോം: കൊറോണ പോയിട്ടും ഗ്രാമത്തിലേക്ക് മടങ്ങിവരാന്‍ ആരുമില്ല; ഒരു നാട് ഇല്ലാതാവുന്നതു തടയാന്‍ 85 രൂപയ്ക്ക് വീടുകള്‍ വില്‍പ്പനയ്ക്കു വച്ചിരിക്കുകയാണ് ഇവിടുത്തെ സര്‍ക്കാര്‍. വെറും ഒരു യൂറോയ്ക്ക് (ഏകദേശം 85 രൂപ) ആണ് ഇവിടെ വീടുകളുടെ വില്‍പ്പന. ആളുകളെയും വ്യവസായ സംരംഭകരെയും ആകര്‍ഷിക്കാനാണ് വിടുകള്‍ വിലകുറച്ച് വില്‍ക്കുന്നത്. കൂടാതെ നഗരം മുമ്പത്തേതിനേക്കാള്‍ മികച്ചതാക്കുമെന്ന സര്‍ക്കാരിന്റെ ഉറപ്പുമുണ്ട്.
	''ഇവിടെയിപ്പോള്‍ കൊവിഡ് കേസുകള്‍ ഒന്നുമില്ല. മാത്രമല്ല, മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ക്കായി യുവാക്കള്‍ നഗരങ്ങളിലേക്ക് പോവുന്ന പ്രവണത ഏറിവരുന്നു. ഇതുമൂലം ഇവിടെ ജനവാസം കുറയുകയാണ്. പട്ടണത്തിന്റെ ഒരുഭാഗവും നഷ്ടപ്പെടുകയോ അധപ്പതിക്കുകയോ ചെയ്യരുതെന്ന് പട്ടണത്തിന്റെ മേയര്‍ മിഷേല്‍ കോനിയ പറയുന്നു. പ്രിസ്‌റ്റൈന്‍ നദി സമീപത്തുകൂടിയാണ് ഒഴുകുന്നത്. ബീച്ചുകള്‍ കാറില്‍ 15 മിനിറ്റ് മാത്രം അകലെയാണ്. എന്നാല്‍, ഈ പട്ടണത്തിന്റെ ഒരു മേഖല മുഴുവനും ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു, ശൂന്യമായി കിടക്കുന്ന വീടുകള്‍ വേഗം നശിച്ചുപോകും. അത് അപകടകരമാണെ''ന്നും കോനിയ പറയുന്നു. 
	കൊവിഡ്- 19 മഹാമാരി മൂലം രാജ്യത്ത് ഏറെ മരണങ്ങള്‍ നടന്നു. രോഗബാധ ഏറെയുണ്ടായ മേഖലകളില്‍നിന്ന് ആളുകള്‍ കൂട്ടമായി ഒഴിഞ്ഞുപോയിരുന്നു. ജനസംഖ്യ കുറഞ്ഞ മേഖലകളിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ ഇളവുകളും സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്ന തിരക്കിലാണ്.
Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →