പാലക്കാട്: പാലക്കാട് തൃത്താലയില്‍ വിദ്യാര്‍ഥിനിയെ കരിങ്കല്‍മടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലൂര്‍ കള്ളന്നൂര്‍ വീട്ടില്‍ വൃന്ദയാണ് മരിച്ചത്. സമൂഹ മാധ്യമങ്ങളില്‍ സുഹൃത്തുക്കളുമായി സംസാരിച്ചതിന് വീട്ടുകാര്‍ വൃന്ദയെ വഴക്കുപറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് വീട്ടില്‍നിന്ന് ഇറങ്ങിയോടിയ വൃന്ദയെ എട്ടുമണിയോടെ കരിങ്കല്‍മടയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൃത്താല കെ ബി മേനോന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ്.