ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ പശുവിനെ കൊല്ലുന്നവര്‍ക്ക് കഠിന ശിക്ഷ ഏര്‍പ്പെടുത്തി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. പുതിയ നിയമപ്രകാരം പശുക്കളെ കൊല്ലുന്നവര്‍ക്ക് 10 വര്‍ഷം തടവും 1 ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കും.
ഗോസംരക്ഷണത്തിനായി പുതിയ ഓര്‍ഡിനന്‍സ് പാസാക്കിയാണ് യോഗി സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നത്.
ഇന്നലെ ബുധനാഴ്ച(10-06-20)യാണ് മന്ത്രിസഭ ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത് പശു കശാപ്പുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ പൂര്‍ണ്ണമായും തടയുക എന്നതാണ് പുതിയ ഓര്‍ഡിനന്‍സിന്റെ ലക്ഷ്യം.
ഉടമകളുടെ സമ്മതമില്ലാതെയോ അനധികൃതമായോ പശുക്കളെ വാഹനത്തിലോ അല്ലാതെയോ കൊണ്ടുപോകുന്നവര്‍ക്കെതിരെയും കേസുണ്ടാകും. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് പിടിക്കപ്പെടുന്നവര്‍ ഓടിപ്പോകാന്‍ ശ്രമിച്ചാല്‍ അവരുടെ ചിത്രങ്ങള്‍ പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കും. പുതിയ ഓര്‍ഡിനന്‍സ് പ്രകാരം അനധികൃതമായി വാഹനങ്ങളില്‍ ബീഫ് കടത്തിയാല്‍ ഡ്രൈവര്‍ക്കും വാഹന ഉടമയ്ക്കുമെതിരെ നടപടിയുണ്ടാകും.പശുവിന് പരിക്കേറ്റാലും ജീവന്‍ അപകടത്തിലാകുന്ന വിധം വാഹനങ്ങളില്‍ കൊണ്ടുപോയാലും ശിക്ഷിക്കപ്പെടും. പശുവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്ക് രണ്ടാമത് പിടിക്കപ്പെട്ടാല്‍ ഇരട്ടി ശിക്ഷ ലഭിക്കും.

