ബിഹാര്‍ (ജാനിപുര്‍): രാജ്യത്തെ കോടിപതികളില്‍ രണ്ട് ആനകളും.മോട്ടി, റാണി എന്ന പേരുള്ള രണ്ട് ആനകള്‍ക്ക് സ്വത്തിന്റെ പകുതി ഭാഗം നീക്കിവെച്ചിരിക്കുകയാണ് ബിഹാര്‍ സ്വദേശി.
ബിഹാറിലെ ജാനിപുര്‍ സ്വദേശിയായ അക്തര്‍ ഇമാമാണ് ഈ ആനപ്രേമി. ഇന്നലെ ബുധനാഴ്ച(10-06-20)യാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറംലോകമറിയുന്നത്.
മോട്ടി, റാണി എന്ന പേരുള്ള തന്റെ രണ്ട് ആനകള്‍ക്കാണ് ഇയാള്‍ സ്വത്തിന്റെ പകുതി ഭാഗം നീക്കിവെച്ചിരിക്കുന്നത്.
മനുഷ്യനെക്കാള്‍ മൃഗങ്ങള്‍ വിശ്വസ്തരാണ്. ആനകളുടെസംരക്ഷണത്തിനായി ഞാന്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്റെ മരണശേഷം എന്റെ ആനകള്‍ അനാഥരായിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് അക്തര്‍ ഇമാം പറയുന്നത്. ഈ ആനകള്‍ തന്റെ മക്കളെ പോലെയാണെന്നും അവരില്ലാതെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മോട്ടിക്ക് 15 ഉം റാണിക്ക് 20 വയസാണ് പ്രായം. അക്തര്‍ ഇമാമിനോടൊപ്പം ദീര്‍ഘകാലമായി ഇവരുണ്ട്. ആനകള്‍ക്കായി ലാഭച്ഛേയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടന നടത്തുന്നുണ്ട് അക്തര്‍ ഇമാം. കോടികള്‍ വിലമതിക്കുന്ന തന്റെ കുറച്ചു ഭൂമി ആനകളുടെ പേരില്‍ എഴുതിവെച്ചിരിക്കുകയാണ് ഇയാള്‍.

