ന്യൂഡല്‍ഹി: പണം വച്ചുള്ള കഴുതയോട്ട മത്സരത്തിൽ പങ്കെടുത്ത കഴുതയേയും വാതുവെപ്പുകാർക്കൊപ്പം പോലീസ് അറസ്റ്റ് ചെയ്തു. എഫ് ഐ ആറിൽ പേരുള്ള പ്രതി ആയതിനാൽ ഓട്ടത്തില്‍ വിജയിച്ച കഴുതയെ വിചാരണ തീരാതെ വിട്ടുനൽകാൻ ആവില്ല എന്നും പോലീസ്.
വാതുവയ്പ്പില്‍ പങ്കാളിയായതിന് കഴുതയെ അറസ്റ്റ് ചെയ്ത് പാക് പോലിസ്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം. റഹിംയാര്‍ഖാന്‍ സിറ്റിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വാതുവയ്പ്പില്‍ പങ്കെടുത്ത എട്ടുപേര്‍ക്കൊപ്പമാണ് കഴുതയും അറസ്റ്റിലായിരിക്കുന്നത്. കേസ് ഫയലില്‍ കഴുതയുടെ പേരും ഉള്‍പ്പെട്ടിട്ടുണ്ട്.
എഫ്‌ഐആറില്‍ പേര് ഉള്‍പ്പെട്ടിരിക്കുന്നതു കൊണ്ട് കഴുതയ്ക്കും ജയിലില്‍ കഴിയേണ്ടി വരുമെന്നാണ് വിവരം.
ഇന്നലെ ചൊവ്വാഴ്ച(10-06-20)യാണ് സംഭവം പുറം ലോകമറിഞ്ഞത്. എഫ്‌ഐആറില്‍ പേരുള്ളതിനാല്‍ കഴുതയെ വിട്ടുനല്‍കാനാവില്ലെന്നായിരുന്നു സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ നിലപാട്.
ഇവരെ അറസ്റ്റ് ചെയ്യുന്നതിനിടെ ഒരു ലക്ഷം പാകിസ്ഥാനി രൂപയും ഇവരുടെ പക്കല്‍ നിന്ന് കണ്ടെത്തി. പാകിസ്ഥാനി മാധ്യമപ്രവര്‍ത്തകയാണ് ഈ വാര്‍ത്ത ട്വിറ്ററിലൂടെ അറിയിച്ചത്. അതേസമയം സംഭവത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.

