2300 കിലോ വജ്രവും മുത്തും: നീരവ് മോദിയുടെയും ചോക്സിയുടെയും അമൂല്യവസ്തുക്കള്‍ ഇന്ത്യയിലെത്തിച്ചു

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവരുടെ 1350 കോടി രൂപ വിലമതിക്കുന്ന അമൂല്യവസ്തുക്കള്‍ തിരികെ എത്തിച്ചു.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് ഇവ തിരികെ ഇന്ത്യയിലെത്തിച്ചതെന്ന് അധികൃതര്‍ ഇന്നലെ ബുധനാഴ്ച(10-06-20)യാണ് അറിയിച്ചത്. 2300 കിലോ ഗ്രാം വരുന്ന വജ്രവും മുത്തുകളുമാണ് ഹോങ്കോങ്ങില്‍നിന്ന് ഇന്ത്യയിലെത്തിച്ചത്.

വജ്രങ്ങള്‍, രത്നങ്ങള്‍, രത്നാഭരണങ്ങള്‍, മുത്തുകള്‍, വെള്ളിയാഭരണങ്ങള്‍ തുടങ്ങിയ വിലയേറിയ വസ്തുക്കള്‍ ഹോങ്കോങ്ങിലെ ഒരു കമ്പനിയുടെ ഗോഡൗണിലാണ് ഉണ്ടായിരുന്നത്. ഇവയാണ് ബുധനാഴ്ചയോടെ മുംബൈയില്‍ എത്തിച്ചത്. ഇതില്‍ വലിയൊരു ഭാഗവും മെഹുല്‍ ചോക്സിയുടെ ഉടമസ്ഥതയിലുള്ളവയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. 108 കണ്‍സൈന്‍മെന്റുകളില്‍ 32 എണ്ണമാണ് നീരവ്‌മോദിയുടേത്. ബാക്കിയുള്ളവ മെഹുല്‍ ചോക്‌സിയുടേതാണ്.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 23,780 കോടി തട്ടിയെടുത്ത കേസിലെ പ്രതിയായ നീരവ് മോദി ഇപ്പോള്‍ യു.കെ ജയിലില്‍ ആണുള്ളത്. മെഹുല്‍ ചോക്സി നിലവില്‍ ആന്റിഗ്വയിലാണുള്ളതെന്നാണ് റിപ്പോര്‍ട്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →