ആലപ്പുഴയില്‍ ട്രോളിങ് നിരോധനം ഇന്നു മുതല്‍

ആലപ്പുഴ: ജൂണ്‍ മാസം 10 മുതല്‍ ജൂലൈ 31 വരെ സര്‍ക്കാര്‍ ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തി. ഈ സാഹചര്യത്തില്‍ ജില്ലയുടെ സമുദ്രാതിര്‍ത്തിയില്‍ മത്സ്യബന്ധനം നടത്തി വരുന്ന എല്ലാ യന്ത്രവല്‍കൃത ബോട്ടുകളും (അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ളവ ഉള്‍പ്പെടെ)  ജൂണ്‍ ഒമ്പതിന് മുമ്പായി തീരം വീട്ടു പോകണമെന്ന് ജില്ല കളക്ടര്‍ ഉത്തരവായി. കൂടാതെ ജില്ലയിലെ തീര പ്രദേശത്തെ ജലപാതകള്‍ക്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന എല്ലാ ഡീസല്‍ പമ്പ് സ്റ്റേഷനു കളും ട്രോളിങ് നിരോധന കാലയളവായ ജൂണ്‍ ഒമ്പത് അര്‍ദ്ധരാത്രിമുതല്‍ ജൂലൈ 31 വരെ അടച്ചിടണം. ജില്ല പൊലീസ് മേധാവി, ജില്ല സപ്ലൈ ഓഫീസര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ മേല്‍ ഉത്തരവുകള്‍ നടപ്പില്‍ വരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്ന് ജില്ലകളക്ടര്‍ അറിയിച്ചു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5047/Newstitleeng.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →