കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പ് ‘കൊക്കോണിക്‌സ്’ മാര്‍ക്കറ്റിലെത്തി, വില 29.000 മുതല്‍ 39,000 വരെ

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പ് ‘കൊക്കോണിക്‌സ്’ ഓണ്‍ലൈന്‍ വ്യാപാരശൃംഖലയായ ആമസോണില്‍ ലഭ്യമായി. 29,000 മുതല്‍ 39,000 വരെ വിലയുള്ള മൂന്ന് വ്യത്യസ്ത മോഡലുകളാണ് വില്‍പനയ്ക്കുള്ളത്. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ലാപ്‌ടോപ് നിര്‍മിക്കുന്ന രാജ്യത്തെ ആദ്യസംരംഭമാണ് ‘കൊക്കോണിക്‌സ്.’ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍, കെഎസ്ഐഡിസി, ഇലക്ട്രോണിക് ഉല്‍പ്പാദനരംഗത്തെ ആഗോള കമ്പനിയായ യുഎസ്ടി ഗ്ലോബല്‍, ഇന്റല്‍, സ്റ്റാര്‍ട്ട്അപ്പ് ആക്‌സിലറോണ്‍ എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്ന സംരംഭമാണിത്. ബഹുരാഷ്ട്ര കമ്പനികളുടെ ലാപ്‌ടോപ്പുകളേക്കാള്‍ വിലക്കുറവാണെന്നതാണ് ഇതിന്റെ പ്രധാന നേട്ടം.

ദിവസങ്ങള്‍ക്കകം കൊക്കോണിക്‌സ് ലാപ്‌ടോപ്പുകള്‍ പൊതുവിപണിയിലുമെത്തും. വര്‍ഷം രണ്ടരലക്ഷം ലാപ്‌ടോപ് നിര്‍മിക്കുകയാണ് ലക്ഷ്യം. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും ഇതിനകം കൊക്കോണിക്‌സ് ലാപ്‌ടോപ് നല്‍കിക്കഴിഞ്ഞു. പഴയ ലാപ്‌ടോപ്പുകള്‍ തിരിച്ചുവാങ്ങി സംസ്‌കരിക്കുന്ന ഇ- വേസ്റ്റ് മാനേജ്‌മെന്റ് സംവിധാനവും കൊക്കോണിക്‌സ് സജ്ജമാക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →